newsroom@amcainnews.com

സ്പീഡ് ക്യാമറ നിരോധന ബിൽ അവതരിപ്പിച്ച് ഒൻ്റാരിയോ

ഒൻ്റാരിയോയിലെ മുനിസിപ്പാലിറ്റികളിൽ ഓട്ടോമേറ്റഡ് സ്പീഡ് എൻഫോഴ്‌സ്‌മെൻ്റ് (ASE) ക്യാമറകൾ (സ്പീഡ് ക്യാമറകൾ) നിരോധിക്കുന്ന നിയമനിർമ്മാണം അവതരിപ്പിച്ച് പ്രവിശ്യാ സർക്കാർ. പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നതാണ് സ്പീഡ് ക്യാമറ നിരോധനം.

പ്രീമിയർ ഡഗ് ഫോർഡ് കഴിഞ്ഞ മാസം സ്പീഡ് ക്യാമറകൾ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്യാമറകൾ ഒരുതരം ‘നികുതി പിരിവ്’ മാത്രമാണെന്നും അവ ഒഴിവാക്കാൻ മുനിസിപ്പാലിറ്റികൾ തയ്യാറായില്ലെങ്കിൽ താൻ ഇടപെട്ട് അവ നീക്കം ചെയ്യുമെന്നും ഫോർഡ് പറഞ്ഞിരുന്നു. എന്നാൽ പ്രവിശ്യയിലുടനീളമുള്ള നിരവധി സംഘടനകളും പ്രാദേശിക പൊലീസ് മേധാവികൾ, സ്പീഡ് ക്യാമറകൾ ഉപയോഗിക്കുന്ന ഒന്നിലധികം മുനിസിപ്പാലിറ്റികളുടെ മേയർമാർ എന്നിവരിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. ഓട്ടോമേറ്റഡ് സ്പീഡ് എൻഫോഴ്‌സ്‌മെൻ്റ് (ASE) ക്യാമറകൾ നിരോധിക്കാനുള്ള പദ്ധതി പിൻവലിക്കണമെന്ന ആവശ്യവുമായി ഒൻ്റാരിയോ സ്കൂൾ ബോർഡുകളും രംഗത്ത് എത്തിയിരുന്നു. 

You might also like
Security is being tightened for political leaders in Uttar Pradesh

ഉത്തർപ്രദേശിൽ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ ശക്തമാക്കുന്നു

Deportation threat faced by Blerim Skoro, a former US intelligence agent

യു.എസ് രഹസ്യാന്വേഷണ ഏജന്റുമായിരുന്ന ബ്ലെറിം സ്കോറോ നേരിടുന്ന നാടുകടത്തൽ ഭീഷണി

വേതന വർധനയുമായി കനേഡിയൻ പ്രവിശ്യകൾ: പുതിയ നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

Vadakara Drug Case: Accused teachers in police custody

വടകര ലഹരിമരുന്ന് കേസ്: പ്രതികളായ അധ്യാപികമാർ പോലീസ് കസ്റ്റഡിയിൽ

Enes Kanter Freedom escorted out of Fever-Sky game after ugly exchange with WNBA star Natasha Cloud

ഈനസ് കാന്റർ ഫ്രീഡത്തെ ഫീവർ-സ്കൈ മത്സരത്തിനിടെ പുറത്താക്കി; ഡബ്ല്യു.എൻ.ബി.എ താരം നടാഷ ക്ലൗഡുമായി രൂക്ഷമായ വാക്പോര്

ജസ്റ്റിൻ ട്രൂഡോയുടെ വിദേശയാത്രകൾക്ക് RCMP സുരക്ഷ തുടരുന്നു: റിപ്പോർട്ട്

Top Picks for You
Top Picks for You