newsroom@amcainnews.com

അധ്യാപക സമരം: പേരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

അധ്യാപക സമരത്തെ തുടർന്ന് വലഞ്ഞ ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്കായുള്ള ധനസഹായത്തിനുള്ള അപേക്ഷ ചൊവ്വാഴ്ച മുതൽ സ്വീകരിച്ച് തുടങ്ങി. പേരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് പ്രോഗ്രാമിന് കീഴിൽ 12 വയസ്സിന് താഴെയുള്ളതും, അധ്യാപക സമരം ബാധിക്കുന്നതുമായ കുട്ടികളുടെ മാതാപിതാക്കൾക്ക് പ്രതിദിനം 30 ഡോളർ നൽകും. സമരം കാരണം വിദ്യാർത്ഥികൾ വീട്ടിലിരിക്കുമ്പോൾ ചൈൽഡ് കെയർ, ഭക്ഷണം തുടങ്ങിയ അധിക ചെലവുകൾ നികത്താൻ സഹായിക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി നേറ്റ് ഹോണർ പറഞ്ഞു. പണിമുടക്കിന്റെ ആദ്യ ദിവസമായ ഒക്ടോബർ 6 മുതൽ പണിമുടക്ക് അവസാനിക്കന്നതുവരെ സമരം മൂലം ക്ലാസുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാവും. ഒക്ടോബർ 31 മുതൽ ഇ-ട്രാൻസ്ഫർ വഴി പ്രതിമാസം പേയ്‌മെൻ്റുകൾ ലഭിക്കുന്നതായിരിക്കും.

പേരൻ്റ് പേയ്‌മെന്റ് പ്രോഗ്രാമിന് യോഗ്യത നേടുന്നതിന്, അപേക്ഷകർ മൂന്ന് മാനദണ്ഡങ്ങൾ പാലിക്കണം:

  • അപേക്ഷകൻ 12 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടിയുടെ രക്ഷിതാവ് ആയിരിക്കണം.
  • കുട്ടി പ്രവിശ്യയിലെ പൊതു, കത്തോലിക്കാ അല്ലെങ്കിൽ ഫ്രാങ്കോഫോൺ സ്കൂളിൽ പഠിക്കുന്നതായിരിക്കണം.
  • അപേക്ഷകനും കുട്ടിയും ആൽബർട്ടയിൽ താമസിക്കുന്നവരായിരിക്കണം.
You might also like
France student protests turn violent: Teen loses hand after police grenade explodes

ഫ്രാൻസിലെ വിദ്യാർത്ഥി സമരം അക്രമാസക്തമായി: പോലീസ് ഗ്രനേഡ് പൊട്ടിത്തെറിച്ച് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടു

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

Top Picks for You
Top Picks for You