newsroom@amcainnews.com

ചൈനീസ് ഉദ്യോഗസ്ഥരുമായി ചർച്ച, രഹസ്യങ്ങൾ അടങ്ങിയ കവറുമായി വിരുന്നിൽ; രഹസ്യങ്ങൾ ചോർത്തിയെന്ന പേരിൽ പെന്റഗൺ ഉപദേഷ്ടാവായ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

വാഷിങ്ടൻ‌: സൈനിക രേഖകളും രഹസ്യങ്ങളും ചോർത്തിയെന്ന പേരിൽ ഇന്ത്യൻ വംശജനായ ആഷ്‌ലി ടെല്ലിസിനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. പെന്റഗണിൽ കരാർ അടിസ്ഥാനത്തിലും സർക്കാരിന്റെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിദഗ്ധനാണ് ആഷ്‌ലി. വ്യോമസേനയുടെ തന്ത്രങ്ങളും സാങ്കേതിക വിദ്യകളും സംബന്ധിച്ച രേഖകൾ അനധികൃതമായി കൈകാര്യം ചെയ്യുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്തതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ടെല്ലിസ് കഴിഞ്ഞ കുറേ വർഷങ്ങളായി ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി എഫ്ബിഐ കോടതിയിൽ സമർപിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

2023 ഏപ്രിലിൽ വാഷിങ്ടന് സമീപമുള്ള ഒരു സ്ഥലത്തു വച്ച് ചൈനീസ് ഉദ്യോഗസ്ഥരുമായി ടെല്ലിസ് അത്താഴവിരുന്നിൽ പങ്കെടുത്തെന്ന് എഫ്ബിഐ പറയുന്നു. ഇറാൻ-ചൈന ബന്ധത്തെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും ടെല്ലിസ് സംസാരിച്ചു. അത്താഴവിരുന്നു നടക്കുന്ന സ്ഥലത്തേക്ക് ഒരു കവർ അദ്ദേഹം കൊണ്ടുപോയെന്നും തിരികെ പോകുമ്പോൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് ഉദ്യോഗസ്ഥർ ടെല്ലിസിനു സമ്മാനപ്പൊതികൾ നൽകിയതായും കണ്ടെത്തി.

സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ശമ്പളമില്ലാത്ത ഉപദേഷ്ടാവാണ് ടെല്ലിസ്. സുരക്ഷാ ഭീഷണികൾ മുൻകൂട്ടി കാണുന്നതിനുള്ള പെന്റഗണിന്റെ ആഭ്യന്തര വിഭാഗത്തിലെ കരാർ ജീവനക്കാരനുമാണ്. ദേശീയ പ്രതിരോധ വിവരങ്ങൾ അനധികൃതമായി കൈവശം വെച്ചതിനു ടെല്ലിസിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പരമാവധി പത്ത് വർഷം വരെ തടവും പിഴയും ലഭിക്കാം. സ്വത്തുക്കൾ കണ്ടുകെട്ടാം.

You might also like

വിദേശ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ന്യൂബ്രൺസ്വിക് വർക്ക് പെർമിറ്റ് പൈലറ്റ് പ്രോഗ്രാമിന്‍റെ കാലാവധി നീട്ടി

കാനഡയിൽ പിടിമുറുക്കി ലോറൻസ് ബിഷ്‌ണോയി സംഘം: പ്രായപൂർത്തിയാകാത്തവരും സംഘത്തിൽ

ഫോമാ ഇന്‍റര്‍നാഷണല്‍ ഫാമിലി കണ്‍വെന്‍ഷന്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു; ഇനി 26 ദിവസം

ഫോമാ ഇന്‍റർനാഷണൽ കൺവെൻഷനിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ ഓഗസ്റ്റ് 1 ശനിയാഴ്ച

ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ യുഎസിൽ അറസ്റ്റിൽ

ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് വിതരണം ആരംഭിച്ച് കാനഡ റവന്യൂ ഏജൻസി

Top Picks for You
Top Picks for You