newsroom@amcainnews.com

ബ്രിട്ടിഷ് കൊളംബിയ സറേയിൽ ഇന്ത്യൻ റെസ്റ്റോറൻ്റിന് നേരെ വെടിവെപ്പ്

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സറേയിലെ മേപ്പിൾ റിഡ്ജിലുള്ള ഇന്ത്യൻ റെസ്റ്റോറൻ്റിന് നേരെ വെടിവെപ്പ് നടന്നതായി സറേ പൊലീസ് സർവീസ് (എസ്പിഎസ്) റിപ്പോർട്ട് ചെയ്തു. 156 സ്ട്രീറ്റിന് സമീപമുള്ള കിങ് ജോർജ് ബൊളിവാർഡിലുള്ള ഉസ്താദ് ജി76 ഇന്ത്യൻ റെസ്റ്റോറൻ്റിൽ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഉസ്താദ് ജി76 റെസ്റ്റോറൻ്റ് ശൃംഖലയ്ക്ക് നേരെ വെടിവെപ്പ് നടക്കുന്നത്.

വെടിവെപ്പിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി എസ്‌പി‌എസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവസമയത്ത് ജീവനക്കാർ ആരും അകത്തുണ്ടായിരുന്നില്ല, ആർക്കും പരുക്കേറ്റിട്ടില്ല, പൊലീസ് അറിയിച്ചു. സെപ്റ്റംബർ 27 ന് മേപ്പിൾ റിഡ്ജിലെ 218 സ്ട്രീറ്റിനടുത്തുള്ള ലൗഹീദ് ഹൈവേയിലെ മറ്റൊരു ഉസ്താദ് ജി 76 റസ്റ്ററൻ്റിലും വെടിവെപ്പ് നടന്നിരുന്നു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-800-222-8477 എന്ന നമ്പറിലോ www.solvecrime.ca എന്ന വെബ്സൈറ്റ് വഴിയോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് സറേ പൊലീസ് സർവീസ് അഭ്യർത്ഥിച്ചു. 

You might also like

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

Top Picks for You
Top Picks for You