newsroom@amcainnews.com

നവംബറിൽ ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗം നയാഗ്രയിൽ; പ്രധാന അജണ്ടകൾ സുരക്ഷയും സാമ്പത്തിക അതിജീവനവും

നയാഗ്രയിൽ ജി7 വിദേശകാര്യ മന്ത്രിമാർ നവംബറിൽ യോഗം ചേരും. സുരക്ഷയും സാമ്പത്തിക അതിജീവനവുമാണ് യോഗത്തിൻ്റെ പ്രധാന അജണ്ടകൾ. കാനഡ സർക്കാരാണ് രണ്ട് ദിവസത്തെ യോഗവുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്. കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവയിലെ മന്ത്രിമാരാണ് നവംബർ 11-നും 12-നുമാണ് യോഗം ചേരുക.

മാർച്ചിൽ ക്യൂബെക്കിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൻ്റെയും, ജൂണിൽ ആൽബെർട്ടയിൽ നടന്ന ജി7 നേതാക്കളുടെ ഉച്ചകോടിയുടെയും തുടർച്ചയാണ് ഈ യോഗം. ആർട്ടിക്, പസഫിക്, അറ്റ്ലാൻ്റിക് സമുദ്ര മേഖലയിലുണ്ടാകുന്ന പൊതു വെല്ലുവിളികളെ നേരിടുന്നതിനായുള്ള സംയുക്ത നടപടികൾ ക്യൂബെക്കിലെ യോഗത്തിൽ കാനഡ നിർദ്ദേശിച്ചിരുന്നു. നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ കണ്ടെത്തൽ, കടലിലെ ജൈവൈവിധ്യം സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായ മാർക്കോ റൂബിയോയും അന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. സഖ്യരാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തലിലാണ് തൻ്റെ ശ്രദ്ധ എന്നാണ് മാർക്കോ റൂബിയോ അന്ന് വ്യക്തമാക്കിയത്. കൂടുതൽ വാർത്തകൾക്കായി കാതോരംലൈവ് മൊബൈൽ ആപ്പ്(ആൻഡ്രോയ്ഡിലും ഐഒഎസിലും ലഭ്യം) നമ്മൾഓൺലൈൻ.കോം സന്ദർശിക്കൂ.

You might also like
Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യോം കിപ്പൂർ (Yom Kippur) ആഘോഷത്തിനിടെ ഒന്റാറിയോയിലെ സിനഗോഗിന് സമീപം വെടിവെയ്പ്പ്; പൊലീസുകാരനും ഒരാൾക്കും പരുക്ക്

Meta's new AI gadgets and VR glasses

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

Canada takes next step towards future GlobalEye capability

ഭാവിയിലെ ഗ്ലോബൽ ഐ (GlobalEye) സംവിധാനത്തിനായി അടുത്ത ഘട്ടം സ്വീകരിച്ച് കാനഡ

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

Top Picks for You
Top Picks for You