newsroom@amcainnews.com

ക്യൂബെക്ക് സെനറ്റർ അമീന ജെർബ ഇംഗ്ലീഷ് പഠനത്തിനായി ഭർത്താവിനൊപ്പം വാൻകൂവറിലേക്ക് നടത്തിയ യാത്രയുടെ ചെലവിനെച്ചൊല്ലി വിമർശനം

വാൻകൂവറിലേക്ക് ഇംഗ്ലീഷ് പഠനത്തിനായി ക്യൂബെക്ക് സെനറ്റർ നടത്തിയ യാത്രയുടെ ചെലവിനെച്ചൊല്ലി വിമർശനം. ക്യൂബെക്ക് സെനറ്റർ അമീന ജെർബ ഇംഗ്ലീഷ് പഠനത്തിനായി ഭർത്താവിനൊപ്പം വാൻകൂവറിലേക്ക് നടത്തിയ രണ്ട് യാത്രകൾക്ക് ഏകദേശം 22,000 അമേരിക്കൻ ഡോളർ ചെലവഴിച്ചതിനെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്. 2023-ലും 2024-ലും നടത്തിയ യാത്രകളിൽ അവർ കോളേജ് ഓഫ് എജ്യൂക്കസെൻ്ററിൽ 20 മണിക്കൂർ ദൈർഘ്യമുള്ള രണ്ട് ഇംഗ്ലീഷ് കോഴ്സുകളിൽ പങ്കെടുത്തു. ഓരോ വർഷവും 1,521 ഡോളർ വീതമാണ് ട്യൂഷൻ ഫീസ്.

എന്നാൽ യാത്രാചെലവുകൾ, ഹോട്ടൽ, ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകൾ, തുടങ്ങിയവ ഉൾപ്പെടെ ആദ്യ വർഷം 9,064.30 ഡോളറും രണ്ടാം വർഷം 9,790.25 ഡോളറുമാണ് ചെലവഴിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ക്യൂബെക്കിലെ റിഗോ ഡിവിഷനെ പ്രതിനിധീകരിക്കുന്ന സെനറ്ററാണ് ജെർബ. താൻ സെനറ്റിൻ്റെ ഓഫീസ് മാനേജ്മെൻ്റ് പോളിസി പാലിച്ചിരുന്നുവെന്നും അതിനനുസരിച്ചാണ് യാത്രയും പഠനവും നടത്തിയതെന്നും ജെർബ വ്യക്തമാക്കി.

നിയമപ്രകാരം സെനറ്റർമാർക്ക് ഔദ്യോഗിക ഭാഷാ പരിശീലനത്തിനും അനുബന്ധ യാത്രാചെലവിനും തിരിച്ചടവ് ലഭിക്കും. അവരുടെ ജീവിതപങ്കാളികൾക്കും ഇതേ സൗകര്യം ലഭിക്കും. എന്നാൽ സെനറ്റിൻ്റെ ആഭ്യന്തര സാമ്പത്തിക കമ്മിറ്റിയിൽ അംഗമായ സെനറ്റർ റൈമോണ്ടെ സെയിൻറ് മാർഗ്ഗനിർദേശങ്ങളിൽ മാറ്റം ആവശ്യമാണ് എന്ന് ആവശ്യപ്പെട്ടു.

You might also like
Carney responds to Trump's 'nasty' comment: Explains he is defending workers' interests

ട്രംപിന്റെ ‘മോശം’ പ്രതികരണത്തിൽ മറുപടിയുമായി കാർണി: പ്രതിരോധിക്കുന്നത് തൊഴിലാളികളുടെ താല്പര്യങ്ങളെയെന്ന് വിശദീകരണം

ഒൻ്റാരിയോ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: മൂന്ന് റൈഡിങ്ങുകളിൽ സെപ്റ്റംബർ 3-ന് ഉപതിരഞ്ഞെടുപ്പ്

ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെൻ്റ്: ടീം ഫിലഡൽഫിയ ചാമ്പ്യന്മാർ

കെസിസിഎന്‍എ( KCCNA) 16-ാമത് കണ്‍വെന്‍ഷൻ ഇന്നു മുതൽ ഫ്ലോറിഡയിൽ

Preity Zinta returns to cinema; comeback through Rajkumar Santoshi movie

സിനിമയിലേക്ക് തിരിച്ചെത്തി പ്രീതി സിന്റ; രാജ്കുമാർ സന്തോഷി ചിത്രത്തിലൂടെ മടങ്ങിവരവ്

Minister in Washington again this week for Canada-US trade talks

കാനഡ-യു.എസ് വ്യാപാര ചർച്ചകൾക്കായി മന്ത്രി ഈ ആഴ്ച വീണ്ടും വാഷിംഗ്‌ടണിൽ

Top Picks for You
Top Picks for You