newsroom@amcainnews.com

ഹ്യൂസ്റ്റൺ സെൻ്റ് ബേസിൽസ് പള്ളിയിൽ കന്നി 20 പെരുന്നാൾ ഒക്ടോബർ 4, 5 തീയതികളിൽ

ഹ്യൂസ്റ്റൺ : ഹ്യൂസ്റ്റൺ സെൻ്റ് ബേസിൽസ് പള്ളിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവായുടെ പെരുന്നാൾ ഒക്ടോബർ 4, 5 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കും. പുതിയ ദേവാലയത്തിന്‍റെ കൂദാശയ്ക്കുശേഷം വരുന്ന ആദ്യ പെരുന്നാളാണിത്.

നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് യെൽദോ മോർ തീത്തോസ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഒക്ടോബർ നാല് ശനിയാഴ്ച സന്ധ്യാപ്രാർത്ഥന, വചനശുശ്രൂഷ, തുടർന്ന് തമുക്ക് നേർച്ചയും ഉണ്ടായിരിക്കും. അഞ്ചാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത പ്രാർത്ഥന. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ആർച്ച് ബിഷപ്പ് യെൽദോ മോർ തീത്തോസ് മുഖ്യകാർമ്മികത്വം വഹിക്കും. കുർബാനയോടനുബന്ധിച്ച് പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും. തുടർന്ന് പ്രദക്ഷിണം, പാച്ചോർ നേർച്ച, സ്‌നേഹവിരുന്ന് എന്നിവയോടുകൂടി ഈവർഷത്തെ പെരുന്നാൾ സമാപിക്കുമെന്ന് വികാരി ഫാ. ബിജോ മാത്യു അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫാ. ബിജോ മാത്യു (404 702 8284), സെക്രട്ടറി സിമി ജോസഫ് (973 870 1720), ട്രഷറർ തോമസ് വർക്കി (979 329 1446) എന്നിവരുമായി ബന്ധപ്പെടുക.

You might also like

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

Top Picks for You
Top Picks for You