newsroom@amcainnews.com

അധ്യാപക സമരം: കുട്ടികൾക്ക് ധനസഹായ പദ്ധതിയുമായി ആൽബർട്ട സർക്കാർ

പ്രവിശ്യാ വ്യാപക സമരത്തിന് അധ്യാപകർ ഒരുങ്ങുമ്പോൾ, ചെറിയ കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കാൻ പദ്ധതിയുമായി ആൽബർട്ട സർക്കാർ രംഗത്ത്. പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് പ്രോഗ്രാം എന്ന പുതിയ പദ്ധതി പ്രകാരം 12 വയസ്സിന് താഴെയുള്ള, അധ്യാപക സമരം ബാധിക്കുന്നതുമായ കുട്ടികളുടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും പ്രതിദിനം 30 ഡോളർ നൽകുമെന്ന് ധനമന്ത്രി നേറ്റ് ഹോണർ അറിയിച്ചു. സമരം കാരണം വിദ്യാർത്ഥികൾ വീട്ടിലിരിക്കുമ്പോൾ ചൈൽഡ് കെയർ, ഭക്ഷണം തുടങ്ങിയ അധിക ചെലവുകൾ നികത്താൻ സഹായിക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഒക്ടോബർ 6 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ആ തീയതി മുതൽ സമരം മൂലം ക്ലാസുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. തുടർന്ന് ഒക്ടോബർ 31 മുതൽ ഇ-ട്രാൻസ്ഫർ വഴി പ്രതിമാസം പേയ്‌മെൻ്റുകൾ നൽകും. അതേസമയം പേയ്‌മെൻ്റുകൾ ലഭിക്കുന്നതിന് മാതാപിതാക്കൾ ഓൺലൈനായി അക്കൗണ്ട് ആരംഭിക്കണം. ഇതിനായുള്ള രജിസ്ട്രേഷനും പരിശോധനയും account.alberta.ca എന്ന വിലാസത്തിൽ ഓൺലൈനായി പൂർത്തിയാക്കാം.

പ്രവിശ്യാ സർക്കാർ മുന്നോട്ടുവെച്ച ഏറ്റവും പുതിയ കരാർ അധ്യാപക യൂണിയനായ ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (എടിഎ) നിരസിച്ചതോടെ ഒക്ടോബർ 6 മുതൽ പണിമുടക്ക് ആരംഭിക്കാനിരിക്കെയാണ് ഈ സർക്കാർ നീക്കം.

You might also like
Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

Top Picks for You
Top Picks for You