newsroom@amcainnews.com

കുറ്റകൃത്യം നിയന്ത്രിക്കാൻ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ; ഡേവിഡ് എബി

ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളും ആസക്തിയുമുള്ളവർക്കായി കൂടുതൽ നിർബന്ധിത ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. കുറ്റകൃത്യങ്ങളും ഭവനരഹിതരുടെ പ്രശ്നങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ നിർബന്ധിത പരിചരണം വ്യാപിപ്പിക്കണമെന്ന് പല മുനിസിപ്പൽ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടിഷ് കൊളംബിയയിൽ കുറ്റകൃത്യങ്ങൾ 11% കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ആളുകൾക്ക് തങ്ങളുടെ കമ്മ്യൂണിറ്റികളിൽ സുരക്ഷിതത്വം ഉണ്ടാകേണ്ടതുണ്ടെന്ന് പ്രീമിയർ സമ്മതിച്ചു. സറേ, പ്രിൻസ് ജോർജ് എന്നിവിടങ്ങളിലായി ആരംഭിക്കുന്ന പുതിയ പരിചരണ കേന്ദ്രങ്ങളിൽ നൂറോളം കിടക്കകൾ കൂടി അധികമായി ലഭ്യമാക്കും. ഭവനരഹിതർക്കായുള്ള പദ്ധതികളിലും കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്കായുള്ള സേവനങ്ങളിലും പ്രവിശ്യ കൂടുതൽ നിക്ഷേപം നടത്തും.

നോർത്ത് കോസ്റ്റ് വൈദ്യുതി ലൈൻ സ്ഥാപിക്കാൻ നിയമം കൊണ്ടുവരുമെന്നും എബി പ്രഖ്യാപിച്ചു. പ്രിൻസ് ജോർജ്, ടെറസ് എന്നിവയ്ക്കിടയിൽ സ്ഥാപിക്കുന്ന നോർത്ത് കോസ്റ്റ് പവർ ട്രാൻസ്മിഷൻ ലൈൻ വടക്കൻ, ഗ്രാമീണ കമ്മ്യൂണിറ്റികളിൽ കോടിക്കണക്കിന് ഡോളറിൻ്റെ നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരുമെന്നും എബി പ്രാദേശിക നേതാക്കൾക്ക് ഉറപ്പുനൽകി.

You might also like
10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

Top Picks for You
Top Picks for You