newsroom@amcainnews.com

അമേരിക്കൻ പൗരത്വത്തിനായി അപേക്ഷിക്കുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ പുതുതായി രൂപപ്പെടുത്തിയ സിവിക്സ് ടെസ്റ്റ് നിർബന്ധം

അമേരിക്കൻ പൗരത്വത്തിനായി അപേക്ഷിക്കുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ പുതുതായി രൂപപ്പെടുത്തിയ 2025 സിവിക്സ് ടെസ്റ്റ് എഴുതേണ്ടിവരും. അമേരിക്കൻ മൂല്യങ്ങളോട് പൂർണ്ണമായി ചേർന്ന് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായാണ് യുഎസ് അധികൃതരുടെ പുതിയ നടപടി. 2025 ഒക്‌ടോബർ 20ന് ശേഷമാണ് ഫോം N-400 (നാചുറലൈസേഷൻ അപേക്ഷ) സമർപ്പിക്കുന്ന വിദേശികൾക്ക് ഈ പരീക്ഷ ബാധകമാകുന്നത്.

USCIS നടത്തുന്ന 2025 സിവിക്സ് ടെസ്റ്റിൽ, 128 ചോദ്യങ്ങളുടെ പട്ടികയിൽനിന്ന് 20 ചോദ്യങ്ങളാണ് ചോദിക്കുക. അതിൽ 12 ഉത്തരം ശരിയായി പറഞ്ഞാൽ പരീക്ഷയിൽ ജയിക്കാം. 20ൽ ഒൻപത് ചോദ്യങ്ങൾക്ക് തെറ്റായ ഉത്തരം നൽകിയാൽ പരീക്ഷയിൽ പരാജയപ്പെടും. 12 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയാലോ, 9 തെറ്റായ ഉത്തരം നൽകിയാലോ പരീക്ഷകർത്താവ് തുടർചോദ്യങ്ങൾ ചോദിക്കാതെ പരീക്ഷ അവസാനിപ്പിക്കും. നിയമപരമായ സ്ഥിര താമസക്കാർ എന്നും അറിയപ്പെടുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് നാച്ചുറലൈസേഷൻ വഴി യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കൻ സമൂഹത്തിൻ്റെ ഭാഗമാകാൻ അനുവദിക്കുന്ന ഒരു പ്രത്യേക നടപടിയാണ് നാച്ചുറലൈസേഷൻ. ഓരോ പൗരനുമുള്ള പ്രധാനപ്പെട്ട അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഇതിലൂടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലഭിക്കും.

You might also like
Canadian dollar hits 18-month low as jobs data clips rate hike bets

തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ പലിശ നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത കുറഞ്ഞു; കനേഡിയൻ ഡോളർ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ ഒമ്പതിന്

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

കേരള നർമ്മവേദി യുഎസ്എയുടെ ‘ചിരിയോ ചിരി പൊട്ടിച്ചിരി’ ഒക്ടോബർ 10 ന്‌

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

Top Picks for You
Top Picks for You