newsroom@amcainnews.com

കാൽഗറി ട്രാൻസിറ്റ് ബസ് ഡ്രൈവർക്കുനേരേ പെപ്പർ സ്പ്രേ ആക്രമണം; രണ്ട് പേർ പിടിയിൽ

കാൽഗറി: സൗത്ത്ഈസ്റ്റ് ഡൗൺടൗൺ കാൽഗറിയിൽ ട്രാൻസിറ്റ് ബസ് ഡ്രൈവർക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം. സെന്റർ സ്ട്രീറ്റ് എസ്ഇയ്ക്ക് സമീപം 7 അവന്യുവിൽ ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ഓഫ് ഡ്യൂട്ടിയിലായിരുന്ന ഡ്രൈവർ ഏരിയയിലൂടെ നടന്നുപോകുമ്പോൾ രണ്ട് അജ്ഞാതർ ഡ്രൈവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് സർജന്റ് മൈക്ക് കെം പറഞ്ഞു.

സംഭവം നടന്ന ഉടൻ സ്ഥലത്തെത്തിയ പോലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തി. ഏറെ നേരം നടത്തിയ പരിശോധനയിൽ സാക്ഷികളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സാരമായി പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ കുറ്റം ചുമത്തി.

You might also like

ഒൻ്റാരിയോ മിസ്സിസാഗയിൽ വ്യാജ അപ്പാർട്ട്മെൻ്റ് റെന്‍റൽ തട്ടിപ്പ്: ഇന്ത്യൻ വംശജരായ പ്രതികൾ ഒളിവിൽ

ജൂലൈയിൽ ഗ്രേറ്റർ ടൊറൻ്റോയിൽ വീടുകളുടെ വിൽപ്പന ഇടിഞ്ഞു: റിയൽ എസ്റ്റേറ്റ് ബോർഡ്

വൻ ഇൻഷുറൻസ് തട്ടിപ്പ്: കാനഡയിൽ നിന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 392 വാഹനങ്ങൾ പിടിച്ചെടുത്തു

Minister in Washington again this week for Canada-US trade talks

കാനഡ-യു.എസ് വ്യാപാര ചർച്ചകൾക്കായി മന്ത്രി ഈ ആഴ്ച വീണ്ടും വാഷിംഗ്‌ടണിൽ

കാട്ടുതീ പടരുന്നു; ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതിഗതികൾ അതിരൂക്ഷം

വേള്‍ഡ് മലയാളി കൗണ്‍സില്‍ വടക്കേ അമേരിക്കന്‍ റീജിയനില്‍ പുതിയ പ്രൊവിന്‍സ്; ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സിന് തുടക്കം

Top Picks for You
Top Picks for You