newsroom@amcainnews.com

കനേഡിയൻ പൗരന്മാർ ദാനം ചെയ്യുന്ന രക്തത്തിൽനിന്ന് ഉല്പാദിപ്പിക്കുന്ന പ്ലാസ്മ ഉല്പ്പന്നങ്ങൾ വിദേശത്ത് വിൽക്കുന്നതിനെതിരെ രക്തദാതാക്കൾ

ഓട്ടവ: കനേഡിയൻ പൗരന്മാർ ദാനം ചെയ്യുന്ന രക്തത്തിൽനിന്ന് ഉല്പാദിപ്പിക്കുന്ന പ്ലാസ്മ ഉല്പ്പന്നങ്ങൾ വിദേശത്ത് വിൽക്കുന്നതിനെതിരെ രക്തദാതാക്കൾ. കനേഡിയൻമാരിൽ നിന്നെടുക്കുന്ന രക്തത്തിൽ നിന്നുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ, കനേഡിയൻ ബ്ലഡ് സർവീസസ്, സ്പെയിനിലെ ബാഴ്‌സലോണ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്രിഫോൾസ് എസ്എയ്ക്കാണ് വിൽക്കുന്നത്. ആ കമ്പനി കനേഡിയൻ പ്ലാസ്മ ഉപയോഗിച്ചുണ്ടാക്കുന്ന ഉല്പ്പന്നങ്ങൾ വിദേശത്ത് വിൽപ്പന നടത്തുകയും ചെയ്യുന്നു. ഈ വിവരം അത്ഭുതമുളവാക്കി എന്ന് വർഷങ്ങളായി രക്തദാനം നടത്തുന്ന പീറ്റർ ജോൺസൺ എന്നയാൾ പറയുന്നു.

കനേഡിയൻ ബ്ലഡ് സർവീസസ്, സ്പെയിനിലെ ബാഴ്‌സലോണ ആസ്ഥാനമായുള്ള മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്രിഫോൾസ് എസ്എയ്ക്ക് കനേഡിയൻ രക്തദാന ഉപോൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ദാനമായി നൽകിയവ ലാഭത്തിനായി ഉപയോഗിക്കുന്നതിൽ ശരിയല്ലെന്ന് ജോൺസൺ പറഞ്ഞു. ക്യൂബെക്ക് ഒഴികെ കാനഡയിൽ എല്ലായിടത്തും രക്ത വിതരണം കൈകാര്യം ചെയ്യുന്നത് കനേഡിയൻ ബ്ലഡ് സർവീസസാണ്. 2022-ൽ ഗ്രിഫോൾസുമായി ചേർന്ന് പ്ലാസ്മ ശേഖരിക്കുന്നതിന് കനേഡിയൻ ബ്ലഡ് സർവീസസ് ഒരു കരാറിൽ ഏർപ്പെട്ടിരുന്നു . പ്ലാസ്മയുടെ വിൽപ്പനയിൽ നിന്ന് എത്ര വരുമാനം ലഭിക്കുന്നുണ്ടെന്ന് സംഘടന പറയുന്നില്ല. കാനഡക്കാർക്ക് ഇമ്യൂണോഗ്ലോബുലിൻ വാങ്ങുന്നതിനാണ് ഈ വരുമാനം ഉപയോഗിക്കുന്നതെന്ന് അവർ പറഞ്ഞു.

You might also like

അമിതവണ്ണമുള്ളവർക്ക് ആശ്വാസം: പുതിയ മരുന്നിന് അംഗീകാരം

ഹൈവേകളിലെ വേഗപരിധി വർധിപ്പിച്ച് ഒൻ്റാരിയോ സർക്കാർ

ഷിക്കാഗോയിൽ കൂട്ട വെടിവെപ്പ്: 12 പേർക്ക് പരിക്കേറ്റു, രണ്ടു പേരുടെ നില ഗുരുതരം

വർഷത്തിലെ ഏറ്റവും നീണ്ട പകൽ: നോർത്ത് ടെക്സാസിൽ കടുത്ത ചൂടും കൊടുങ്കാറ്റ് ഭീഷണിയുമായി സമ്മർ സോൾസ്റ്റിസ്

കാനഡയിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ വിമാനം തകർന്നു വീണു: 3 മരണം

യുഎസ്-കാനഡ അതിർത്തിയിൽ മയക്കുമരുന്നുമായി ഇന്ത്യൻ വംശജൻ പിടിയിൽ

Top Picks for You
Top Picks for You