newsroom@amcainnews.com

കനേഡിയൻ ഫിൻടെക് കമ്പനിയായ വെൽത്ത്‌സിംപിളിന് നേരെ സൈബർ ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് അധികൃതർ, മണിക്കൂറുകൾക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചതായി കമ്പനി

കനേഡിയൻ ഫിൻടെക് കമ്പനിയായ വെൽത്ത്‌സിംപിളിന് നേരെ നടന്ന സൈബർ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് അധികൃതർ. വെൽത്ത്‌സിംപിളിൽ അക്കൗണ്ട് ഉള്ളവരുടെ വിവരങ്ങൾ ചോർന്നിരിക്കാൻ സാധ്യതയുണ്ടെന്നും എപ്പോഴും ഇമെയിൽ പരിശോധിക്കാനും കമ്പനി മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 30നാണ് സൈബർ ആക്രമണം റിപ്പോർട്ട് ചെയ്തത്.

സൈബർ ആക്രമണം ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ തങ്ങൾ നടപടികൾ സ്വീകരിച്ചതായും മണിക്കൂറുകൾക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചതായും കമ്പനി അറിയിച്ചതായി റെഡ്ഡിറ്റിൽ ചില ക്ലയ്ന്റുകൾ പങ്കുവെച്ച ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷാവീഴ്ചയുടെ ഫലമായി ഒരു ശതമാനത്തിൽ താഴെ ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ ഒരു ചെറിയ കാലയളവിലേക്ക് അനുമതിയില്ലാതെ ആക്‌സസ് ചെയ്യപ്പെട്ടതായി കമ്പനി വ്യക്തമാക്കി. മൂന്ന് മില്യണിലധികം ഉപഭോക്താക്കളാണ് വെൽത്ത്‌സിംപിളിനുള്ളത്.


സെപ്റ്റംബർ അഞ്ചിന് സൈബർ ആക്രമണത്തിന് ഇരയായ വ്യക്തികൾക്ക് കമ്പനി ഇമെയിൽ അയച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതായും കമ്പനി അറിയിച്ചു. ഡാറ്റാ ലംഘനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെൽത്ത്‌സിംപിൾ വെബ്‌സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

You might also like

കാനഡ-യുഎസ് വ്യാപാര ചർച്ച സജീവം: മാർക്ക് കാർണി

Friend reacts to Learjet co-pilot Nathalia Filgueiras’ haunting last words before deadly crash

മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ലിയർജെറ്റ് സഹ-പൈലറ്റ് നതാലിയ ഫിൽഗ്വേരാസ് പറഞ്ഞ വിറങ്ങലിപ്പിക്കുന്ന അവസാന വാക്കുകളെക്കുറിച്ച് സുഹൃത്ത്

Indian Power in US Politics: 5 Decisive Wins, Amish Shah Battles for the 6th Seat

യു.എസ്. രാഷ്ട്രീയത്തിൽ ‘ഇന്ത്യൻ കരുത്ത്’: അഞ്ചിൽ ഉറച്ച വിജയം, ആറാം സീറ്റിനായി അമീഷ് ഷായുടെ പടയോട്ടം

The hospital was thrown into a spin; a young man who made 80 phone calls in 90 minutes was caught

ആശുപത്രിയെ വട്ടം ചുറ്റിച്ചു; 90 മിനിറ്റിൽ 80 ഫോൺ കോളുകൾ ചെയ്ത യുവാവിന് പിടിവീണു

ഇല്ലിനോയിയിൽ 156 മില്യണ്‍ ഡോളറിന്‍റെ ഭവനസഹായ പദ്ധതി

Two Injured, Including Staff Member: Dog Attack Sparks Panic Among Passengers in Sasthamcotta

കടിയേറ്റ് ജീവനക്കാരനടക്കം രണ്ടുപേർ; ശാസ്താംകോട്ടയിൽ യാത്രക്കാരെ ഭീതിയിലാഴ്ത്തി നായയുടെ ആക്രമണം

Top Picks for You
Top Picks for You