newsroom@amcainnews.com

ഏറ്റവും മോശം വായുഗുണനിലവാരമുള്ള ലോകത്തിലെ പ്രധാന നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് വാൻകുവർ

വാൻകുവർ: ബുധനാഴ്ച ലോകത്തിലെ ഏറ്റവും മോശം വായുഗുണനിലവാരമുള്ള പ്രധാന നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് വാൻകുവർ ഇടം പിടിച്ചു. രാവിലെ 11.34ന് IQAir ന്റെ കണക്കനുസരിച്ച്, ഏറ്റവും മലിനമായ പ്രധാന നഗരങ്ങളുടെ പട്ടികയിൽ വാൻകുവറാണ് ഒന്നാം സ്ഥാനത്ത്. 180 AQI ആണ് വാൻകുവറിലെ റീഡിംഗ്. പാകിസ്ഥാനിലെ ലാഹോർ, ഇന്തോനേഷ്യയിലെ ജക്കാർത്ത, എത്യോപിയയിലെ അഡിസ് അബാബ എന്നിവയെ വാൻകുവർ മറികടന്നു. കാട്ടുതീയുടെ പുക നഗരങ്ങളിൽ പടർന്നിരിക്കുകയാണ്. ബുധനാഴ്ച രാവിലെ കനത്ത പുക മൂടി. അനാരോഗ്യകരമായ പുക ശ്വസിച്ച് മിക്കവർക്കും അസ്വസ്ഥത അനുഭവപ്പെട്ടു.

മെട്രോ വാൻകുവറിന്റെ എയർ ക്വാളിറ്റി നെറ്റ്‌വർക്കായ വായുഗുണനിലവാര സൂചിക(AQHI) രാവിലെ 8 മണിക്കും 10 മണിക്കും ഇടയിൽ 10+ എന്ന ഏറ്റവും ഉയർന്ന വിഭാഗത്തിലെത്തി. പിന്നീട് നേരിയ തോതിൽ കുറഞ്ഞു. ബുധനാഴ്ച മെട്രോ വാൻകുവറിനും ഫ്രേസർ വാലിക്കും വായുഗുണനിലവാര മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ തീപിടുത്തങ്ങൾക്ക് പുറമേ, ഹോപ്പിന് തൊട്ടുകിഴക്ക്, വിസ്‌ലറിനടുത്തുള്ള പ്രദേശങ്ങളിലും കരിബൂ മേഖലയിലും കത്തിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുക പ്രവിശ്യയിലുടനീളം പടരുന്നതായി എൺവയോൺമെന്റ് കാനഡ അറിയിച്ചു.

You might also like
Former U of Manitoba law dean arrested in France, faces extradition to Canada: police

മനിറ്റോബ സർവകലാശാല മുൻ ലോ ഡീൻ ഫ്രാൻസിൽ അറസ്റ്റിൽ; കാനഡയിലേക്ക് നാടുകടത്താൻ നടപടികൾ: പൊലീസ്

New Green Card rules that came into effect starting this September: List of categories subject to the changes and those that are not impacted

ഈ സെപ്റ്റംബർ മുതൽ നിലവിൽ വന്ന പുതിയ ഗ്രീൻ കാർഡ് ചട്ടങ്ങൾ: മാറ്റങ്ങൾക്ക് വിധേയമായ വിഭാഗങ്ങളും ബാധകമല്ലാത്തവയും

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

Suicide attempts by crew members on the USS Abraham Lincoln ship

യുഎസ്എസ് ഏബ്രഹാം ലിങ്കൺ കപ്പലിലെ സേനാംഗങ്ങളുടെ ആത്മഹത്യാശ്രമങ്ങൾ

Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

Top Picks for You
Top Picks for You