newsroom@amcainnews.com

എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ്; കനേഡിയൻ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നു

ഓട്ടവ: കാനഡയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് സമീപ ദിവസങ്ങളിൽ വിമാനങ്ങളുടെ കാലതാമസത്തിനും റദ്ദാക്കലിനും കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ട്. ഈ രംഗത്തെ ജീവനക്കാരുടെ കുറവ് അടുത്ത കാലത്തൊന്നും പൂർണ്ണമായും പരിഹരിക്കപ്പെടില്ലെന്നാണ് വിലയിരുത്തൽ.

കാനഡയുടെ സിവിൽ എയർ നാവിഗേഷൻ സിസ്റ്റം പ്രവർത്തിപ്പിക്കുന്ന സ്ഥാപനമായ NAV കാനഡ. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം NAV കാനഡയ്ക്ക് വാൻകൂവർ , കാൽഗറി , ടൊറൻ്റോ , മോൺട്രിയൽ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ താൽക്കാലിക സേവന തടസ്സങ്ങൾ നേരിടേണ്ടി വന്നു. ഇതെല്ലാം പൂർണ്ണമായോ അല്ലെങ്കിൽ ഭാഗികമായോ ജീവനക്കാരുടെ കുറവ് മൂലമാണ്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും അതിൽ തങ്ങൾ നിരാശരാണെന്നും വാൻകൂവർ ഇൻ്റർനാഷണൽ എയർപോർട്ട് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീഫൻ സ്മാർട്ട് പറഞ്ഞു.

എയർ ട്രാഫിക് കൺട്രോൾ ടവറുകളിൽ അപ്രതീക്ഷിതമായി അവസാന നിമിഷം ജീവനക്കാരുടെ കുറവ് ഉണ്ടായാൽ, വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കണമെന്നാണ് സുരക്ഷാ പ്രോട്ടോക്കോൾ എന്നു സ്മാർട്ട് വിശദീകരിച്ചു. വാൻകൂവറിൽ ജീവനക്കാരുടെ കുറവ് കാരണം ചൊവ്വാഴ്ച ഏകദേശം 100 വിമാനങ്ങൾ റദ്ദാക്കുകയും 195 എണ്ണം വൈകുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെയാണ് ഇത് പരിഹരിച്ചതെന്ന് എൻഎവി കാനഡ അറിയിച്ചു.

You might also like
Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

Top Picks for You
Top Picks for You