newsroom@amcainnews.com

ബീസിയിൽ 2026ലെ വാടക വർധന 2.3 ശതമാനമായി പരിമിതപ്പെടുത്തി പ്രവിശ്യാ സർക്കാർ

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വീട്ടുടമസ്ഥർക്ക് 2026ൽ പരമാവധി 2.3 ശതമാനം മാത്രമേ വാടക നിരക്ക് വർധിപ്പിക്കാൻ സാധിക്കൂവെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. ഈ വർഷം ഇത് മൂന്ന് ശതമാനമായിരുന്നു. അനുവദനീയമായ വർധന പണപ്പെരുപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും താമസക്കാർക്ക് അഫോർഡബിളായ വീട്ടിൽ താമസിക്കാൻ അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി. വാടക വർധനവിന്മേലുള്ള നിയന്ത്രണം അന്യായമായ വാടക വർധനവിൽ നിന്നും ആളുകളെ സംരക്ഷിക്കുമെന്ന് ഹൗസിംഗ്, മുനിസിപ്പൽ അഫയേഴ്‌സ് മിനിസ്റ്റർ ക്രിസ്റ്റീൻ ബോയ്ൽ പറഞ്ഞു.

അതേസമയം, ഈ വർധന, വാടക വീടുകൾ വിപണിയിൽ നിലനിർത്തുന്നതിന് വീട്ടുടമസ്ഥർക്ക് അവരുടെ പ്രോപ്പർട്ടികളിൽ നിക്ഷേപം നടത്താൻ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അനുവദനീയമായ വാടക വർധ 2026 ജനുവരി 1 ന് മുമ്പ് പ്രാബല്യത്തിൽ വരില്ലെന്ന് പ്രവിശ്യ അറിയിച്ചു. നോട്ടീസ് ഓഫ് റെന്റ് ഇൻക്രീസ് ഫോം വഴി വാടക വർധന സംബന്ധിച്ച് ഭൂവുടമകൾ വാടകക്കാർക്ക് മൂന്ന് മാസ അറിയിപ്പ് നൽകണം. കൂടാതെ, 12 മാസ കാലയളവിൽ ഒരു പ്രാവശ്യം മാത്രമേ വാടക വർധിപ്പിക്കാൻ അനുവാദമുള്ളൂ.

You might also like

കേരള നർമ്മവേദി യുഎസ്എയുടെ ‘ചിരിയോ ചിരി പൊട്ടിച്ചിരി’ ഒക്ടോബർ 10 ന്‌

Commercial vessel master fined $30,000 for illegal prawn fishing activities

അനധികൃത ചെമ്മീൻ പിടുത്തം: വാണിജ്യ ബോട്ട് ക്യാപ്റ്റന് 30,000 ഡോളർ പിഴ

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9-ന് അക്കൗണ്ടിലേക്ക്

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

‘ഹീറ്റ് പമ്പ് റീബേറ്റ്’ പദ്ധതി: വൻ നിക്ഷേപത്തിനൊരുങ്ങി കാർണി സർക്കാർ

Top Picks for You
Top Picks for You