newsroom@amcainnews.com

ഇറാനുമായി നയതന്ത്രബന്ധം ഉപേക്ഷിച്ച് ഓസ്‌ട്രേലിയ; അംബാസഡറെ പുറത്താക്കി

ഇറാനുമായി നയതന്ത്രബന്ധം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞവര്‍ഷം നടന്ന രണ്ട് ജൂതവിരുദ്ധ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് ആരോപിച്ചാണു നടപടി. ഇറാന്റെ അംബാസഡറോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാനും ഉത്തരവിട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമാണ് ഓസ്‌ട്രേലിയ മറ്റൊരു രാജ്യത്തിന്റെ അംബാസഡറെ പുറത്താക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സിഡ്‌നിയിലെ ലൂയിസ് കോണ്ടിനന്റല്‍ കിച്ചണു നേരെയും ഡിസംബറില്‍ മെല്‍ബണിലെ ഇസ്രയേല്‍ സിനഗോഗിനു നേരെയും നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ (എഎസ്‌ഐഒ) കണ്ടെത്തിയതായി ആല്‍ബനീസ് വ്യക്തമാക്കി. ആരോപണങ്ങള്‍ ഇറാന്‍ നിഷേധിച്ചു. ടെഹ്‌റാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച ഓസ്‌ട്രേലിയ, ഇറാന്റെ സൈനികവിഭാഗമായ റവല്യൂഷനറി ഗാര്‍ഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങി.

You might also like

കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്: ഭാഷാ പരീക്ഷ നിർബന്ധമാക്കാൻ നീക്കം

മാപ്പ് അപേക്ഷയ്ക്ക് പകരം ഐ.ആർ.എസ് (IRS) കേസ് പിൻവലിച്ച് ട്രംപ്; സർക്കാർ വേട്ടയാടലിന് ഇരയായവർക്കായി 1.776 ബില്യൺ ഡോളറിന്റെ ഫണ്ട്; ഹണ്ടർ ബൈഡനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

ക്ഷേത്രപ്രവേശന തർക്കം: ഉല്ലാസ് നഗറിൽ യുവതിയെ വിവസ്ത്രയാക്കി നടത്തിച്ചു; വീഡിയോ പ്രചരിച്ചതിന് പിന്നാലെ 3 പേർ അറസ്റ്റിൽ

മെയ് മാസത്തിൽ രണ്ട് തിരഞ്ഞെടുപ്പുകൾ: ഡാളസ് കൗണ്ടി വോട്ടിംഗ് ഗൈഡ്

ന്യൂയോർക്ക് ട്രെയിനിൽ വടികൊണ്ടുള്ള ഏറ്റുമുട്ടൽ: വീടില്ലാത്ത യുവാവ് സഹയാത്രികനെ തല്ലിക്കൊന്നു; പ്രതി 22 കേസുകളിൽ പ്രതി

സൂപ്പർ ചെസ്സ് ക്ലാസിക്: പ്രാഗ്-ഡിയാക് പോരാട്ടം സമനിലയിൽ; ഫ്രാൻസിന്റെ ഫിറൂസ്ജ ടൂർണമെന്റിൽ നിന്ന് പിന്മാറി

Top Picks for You
Top Picks for You