പ്രവിശ്യാ വാഹന ഇൻഷുറൻസ് ബോർഡ് അഴിമതി വിവാദത്തിൽ ക്യൂബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട് പൊതു അന്വേഷണത്തിന് ഹാജരാകും. സെപ്റ്റംബർ 2-ന് പ്രീമിയർ നേരിട്ട് ഹാജരായി മൊഴി നൽകുമെന്ന് ലെഗോൾട്ടിന്റെ ഓഫീസും ഗാലന്റ് കമ്മീഷനും സ്ഥിരീകരിച്ചു.
SAAQclic എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം നിർമാണത്തിന് പ്രതീക്ഷിച്ചതിനേക്കാൾ 5 കോടി ഡോളർ അധികം ചെലവ് വന്നതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഓഡിറ്ററുടെ റിപ്പോർട്ട് പ്രകാരം പ്ലാറ്റ്‌ഫോമിന്റെ ആകെ ചെലവ് 11 കോടി ഡോളറാണ്.







