newsroom@amcainnews.com

റോക്കി മൗണ്ടെയ്ൻ സ്‌പോട്ടഡ് ഫീവർ കാനഡയിൽ പടരുന്നു; പകരുന്നത് ചെള്ളിൽനിന്ന്

ഓട്ടവ: കാനഡയിൽ ചെള്ള് പരത്തുന്ന രോഗമായ റോക്കി മൗണ്ടെയ്ൻ സ്‌പോട്ടഡ് ഫീവർ പകരുന്നതായി റിപ്പോർട്ട്. ഒന്റാരിയോയിലും ക്യുബെക്കിലും ഈ വർഷം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷമാദ്യം ഒന്റാരിയോയിൽ നായ്ക്കളിലും ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. റിക്കെറ്റ്‌സിയ റിക്കെറ്റ്‌സി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് റോക്കി മൗണ്ടെയ്ൻ സ്‌പോട്ടഡ് ഫീവർ.
1890 കളിൽ ഇഡാഹോയിലെയും മൊണ്ടാനയിലെയും റോക്കി മൗണ്ടെയ്ൻ താഴ്‌വരകളിലാണ് ആദ്യമായി ഈ ചെള്ളുകളെ തിരിച്ചറിഞ്ഞത്. അതിനാലാണ് റോക്കി മൗണ്ടെയ്ൻ ടിക്ക് എന്ന് വിശേഷിപ്പിക്കുന്നത്.

മനുഷ്യരിൽ രോഗം ബാധിച്ചു കഴിഞ്ഞാൽ പനി, തലവേദന, ഓക്കാനം, ഛർദ്ദി, വയറുവേദന, പേശി വേദന, വിശപ്പില്ലായ്മ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. സാധാരണ ആന്റിബയോട്ടിക് ആയ ഡോക്‌സിസൈക്ലിൻ ഉപയോഗിച്ച് ഈ രോഗം ചികിത്സിക്കാം. മിക്ക ആളുകളുടെ രോഗം ചികിത്സയ്ക്ക് ശേഷം പൂർണമായി സുഖം പ്രാപിക്കുന്നുണ്ട്. എന്നാൽ ചികിത്സ നൽകിയാലും അഞ്ച് മുതൽ 10 ശതമാനം വരെ കേസുകളിൽ രോഗം ഗുരുതരമായേക്കാമെന്ന് യുഎസ് ആസ്ഥാനമായുള്ള ക്ലീവ്‌ലാൻഡ് ക്ലിനിക് റിപ്പോർട്ട് ചെയ്യുന്നു.

You might also like
Bollywood Actor Rohullah Mehdi Arrested in Drug Case

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രോഹുല്ല മെഹ്ദി അറസ്റ്റിൽ

Trump admin to target 200,000 foreigners in largest mass visa revocation ever: report

അഭയാർത്ഥി അപേക്ഷകർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ വൻ വിസ റദ്ദാക്കൽ നടപടി

എഡ്മിന്‍റനിലെ നാനാക്സർ സിഖ് ഗുരുദ്വാരയിൽ കത്തിക്കുത്ത്; ഒരു പ്രതി അറസ്റ്റിൽ

ടെക്സസ് പബ്ലിക് സ്കൂളുകളിൽ H-1B ജീവനക്കാരെ നിയമിക്കരുത്: ഗവർണർ ഗ്രെഗ് അബോട്ട്

Canada set to announce retaliatory tariffs as Trump tells its leaders to ‘fall in line’

കാനഡയ്‌ക്കെതിരെ ട്രംപിന്റെ താക്കീത്; തിരിച്ചടി തീരുവകൾ പ്രഖ്യാപിക്കാൻ കാനഡ ഒരുങ്ങുന്നു

"Khalifa: A Thrilling Action Feast

ഖലീഫ: ത്രില്ലിംഗ് ആക്ഷൻ വിരുന്ന്

Top Picks for You
Top Picks for You