newsroom@amcainnews.com

പണമായി കടം വാങ്ങുമ്പോൾ സൂക്ഷിക്കുക; വലിയ തുകകൾ പണമായി കൈമാറുന്നത് ആദായനികുതി നിയമങ്ങൾ പ്രകാരം ഗുരുതര നിയമലംഘനം

സൗഹൃദത്തിന്റെ പേരിൽ വലിയ തുകകൾ പണമായി കൈമാറാറുണ്ട്. എന്നാൽ ആദായനികുതി നിയമങ്ങൾ അനുസരിച്ച് ഇത് ഗുരുതരമായ നിയമലംഘനമാണ്. നിങ്ങളുടെ സുഹൃത്തിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പണമായി പണം കടം വാങ്ങാറുണ്ടോ? എങ്കിൽ അതൊരുപക്ഷേ നിങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാൻ സാധ്യതയുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ പലരും സൗഹൃദത്തിന്റെ പേരിൽ വലിയ തുകകൾ പണമായി കൈമാറാറുണ്ട്. എന്നാൽ ആദായനികുതി നിയമങ്ങൾ അനുസരിച്ച് ഇത് ഗുരുതരമായ നിയമലംഘനമാണ്.

ടാക്‌സ് അഡൈ്വസറി പ്ലാറ്റ്ഫോമായ ടാക്‌സ്ബഡ്ഡി അടുത്തിടെ പങ്കുവെച്ച ഒരു കേസാണ് ഇക്കാര്യം വീണ്ടും ചർച്ചയാക്കുന്നത്. 1.20 ലക്ഷം രൂപ സുഹൃത്തിൽ നിന്ന് പണമായി കടം വാങ്ങിയ രാഹുൽ എന്ന വ്യക്തിക്ക് അതേ തുക പിഴയായി അടയ്ക്കേണ്ടി വന്നേക്കാം. ഇത് രാഹുലിന്റെ മാത്രം കഥയല്ല. വലിയ തുകകൾ പണമായി കൈകാര്യം ചെയ്യുന്നത് ഗുരുതരമായ പിഴകൾക്ക് കാരണമാകുമെന്ന് പലർക്കും അറിയില്ല.

പണമിടപാടുകൾക്ക് ഉയർന്ന പിഴ ചുമത്തുന്നത് എന്തുകൊണ്ട്?

വലിയ പണമിടപാടുകൾക്ക് ആദായനികുതി വകുപ്പ് കർശനമായ നിയമങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വായ്പയെടുക്കുക, തിരിച്ചടയ്ക്കുക, സംഭാവനകൾ നൽകുക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ചില പരിധികളുണ്ട്. ഈ പരിധി ലംഘിച്ചാൽ ഇടപാട് നടത്തിയ തുകയുടെ 100% വരെ പിഴ ചുമത്താൻ വകുപ്പുണ്ട്.

സെക്ഷൻ 269എസ്എസ്: 20,000 രൂപയോ അതിൽ കൂടുതലോ തുക വായ്പയായി പണമായി സ്വീകരിച്ചാൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്എസ് ലംഘിച്ചതിന് പിഴ ചുമത്തപ്പെടും. രാഹുലിന്റെ കാര്യത്തിൽ സംഭവിച്ചത് ഇതാണ്. ഇങ്ങനെ നിയമലംഘനം നടത്തിയാൽ സെക്ഷൻ 271ഡിഎപ്രകാരം വായ്പയെടുത്ത തുകയ്ക്ക് തുല്യമായ പിഴ ചുമത്തും.

സെക്ഷൻ 269എസ്ടി: ഒരു ദിവസം 2 ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി കൈപ്പറ്റിയാൽ സെക്ഷൻ 269എസ്ടി പ്രകാരം പിഴ ചുമത്താം. ഇവിടെയും കൈപ്പറ്റിയ തുകയുടെ 100% പിഴയായി നൽകേണ്ടി വരും.

സെക്ഷൻ 269ടി: 20,000 രൂപയോ അതിൽ കൂടുതലോ തുകയുടെ വായ്പ പണമായി തിരിച്ചടച്ചാൽ സെക്ഷൻ 269ടി പ്രകാരം പിഴ ചുമത്തപ്പെടാം.

വലിയ പണമിടപാടുകൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?

നികുതി ആനുകൂല്യം നഷ്ടപ്പെടാം: ഒരു ബിസിനസ്സ് നടത്തുന്നയാൾ ഒരു വ്യക്തിക്ക് ഒരു ദിവസം 10,000 രൂപയിൽ കൂടുതൽ പണമായി നൽകിയാൽ, ആ തുക ബിസിനസ്സ് ചെലവായി കണക്കാക്കില്ല. ഇത് ലാഭക്കണക്കിൽ ഉൾപ്പെടുത്തുന്നതിനാൽ കൂടുതൽ നികുതി നൽകേണ്ടി വരും.

നികുതിയിളവ് ലഭിക്കില്ല: 2,000 രൂപയിൽ കൂടുതൽ തുക സംഭാവന പണമായി നൽകിയാൽ സെക്ഷൻ 80ജി പ്രകാരമുള്ള നികുതിയിളവ് ലഭിക്കില്ല. ആരോഗ്യ ഇൻഷുറൻസ് പ്രീമിയം പണമായി അടച്ചാലും നികുതി ആനുകൂല്യങ്ങൾ നഷ്ടപ്പെടും.

ബാങ്കിൽ നിന്ന് പണം പിൻവലിക്കുമ്പോൾ: ഒരു വർഷം 1 കോടി രൂപയിൽ കൂടുതൽ ബാങ്കിൽ നിന്ന് പിൻവലിച്ചാൽ 2% ടിഡിഎസ് ബാങ്ക് ഈടാക്കും. കഴിഞ്ഞ മൂന്ന് വർഷമായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ 20 ലക്ഷത്തിൽ കൂടുതൽ പിൻവലിച്ചാൽ 5% വരെ ടിഡിഎസ് ഉണ്ടാകും.

നികുതി പിഴകൾ ഒഴിവാക്കാൻ ഡിജിറ്റൽ പേയ്മെന്റുകൾ ശീലമാക്കാം

വലിയ തുകകൾ കൈകാര്യം ചെയ്യുമ്പോൾ ബാങ്ക് ട്രാൻസ്ഫർ, യുപിഐ, ചെക്ക് തുടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ഇത് നികുതി നിയമങ്ങൾ പാലിക്കാൻ സഹായിക്കുക മാത്രമല്ല, അനാവശ്യമായ പിഴകളും നിയമക്കുരുക്കുകളും ഒഴിവാക്കും.

You might also like
"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

A unique pond inauguration; the event went viral on social media as public representatives fell into the water

വ്യത്യസ്തമായൊരു കുളം ഉദ്ഘാടനം; ജനപ്രതിനിധികൾ വെള്ളത്തിലേക്ക് വീണതോടെ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Anthropic breaches spark White House Al reporting mandate

ആന്ത്രോപിക്കിന്റെ (Anthropic) സുരക്ഷാ വീഴ്ചകളെത്തുടർന്ന് വൈറ്റ് ഹൗസ് എ.ഐ റിപ്പോർട്ടിംഗ് നിർബന്ധമാക്കി

Top Picks for You
Top Picks for You