newsroom@amcainnews.com

വീടുകൾക്കുള്ളിൽ വവ്വാലുകളെ കണ്ടാൽ 911 അടിയന്തര നമ്പറിലേക്ക് വിളിക്കേണ്ട കാര്യമില്ലെന്ന് കിംഗ്സ്റ്റൺ പോലീസ്

ഒൻ്റാരിയോ: വീടുകൾക്കുള്ളിൽ വവ്വാലുകളെ കണ്ടാൽ 911 അടിയന്തര നമ്പറിലേക്ക് വിളിക്കേണ്ട കാര്യമില്ലെന്ന് കിംഗ്സ്റ്റൺ പോലീസ്. 911 കോളുകൾ വർധിക്കുന്നതായി ഡിസ്പാച്ചർമാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പോലീസിന്റെ നിർദ്ദേശം. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ 911 കോളുകൾ ഉപയോഗിക്കാവൂ എന്ന് താമസക്കാരെ ഓർമിപ്പിക്കുന്നതായും പോലീസ് പറഞ്ഞു.

വവ്വാലുകൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും അവയ്ക്ക് റാബിസ് ബാധിക്കാനുള്ള സാധ്യതയെക്കുറിച്ചും കിംഗ്സ്റ്റൺ പോലീസ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, വീടിനുള്ളിൽ വവ്വാലിനെ കണ്ടെത്തിയാൽ അതുമായുള്ള സമ്പർക്കം ഒഴിവാക്കുകയും അതിനെ വീട്ടിൽ നിന്നും പുറത്തേക്ക് പറന്നുപോകാൻ അനുവദിക്കുകയും ചെയ്യണം. പ്രൊഫഷണൽ സഹായം തേടുകയോ ചെയ്യാവുന്നതാണെന്നും പോലീസ് വ്യക്തമാക്കി. വീട്ടിനുള്ളിലോ പരിസരത്തോ ചത്ത വവ്വാലുകളെ കണ്ടെത്തിയാൽ ഹെൽത്ത് യൂണിറ്റിൽ റിപ്പോർട്ട് ചെയ്യണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

You might also like
Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Top Picks for You
Top Picks for You