newsroom@amcainnews.com

800 ആടുകളെ മേയാൻ ഇറക്കും; കളനിയന്ത്രണത്തിന് ആടുകളെ ഉപയോഗിച്ചുള്ള പുതിയ പദ്ധതിയുമായി കാൽഗറി

കാൽഗറി: കാൽഗറിയിലെ നോസ് ഹിൽ പാർക്കിൽ അടുത്ത രണ്ടാഴ്ചത്തേക്ക് ഏകദേശം 800 ആടുകളെ മേയാൻ ഇറക്കും. പാർക്കിൻ്റെ കിഴക്കുവശത്തായുള്ള റബ്ബിംഗ് സ്റ്റോൺ ഹിൽ നാച്ചുറൽ പാർക്ക്‌ലാൻഡ് സോണിലെ 58 ഹെക്ടർ സ്ഥലത്താണ് ആടുകളെ മേയാൻ വിടുക. ദോഷകരമായ കളകളെയും സസ്യങ്ങളെയും നിയന്ത്രിക്കാനും അത് വഴി തീപിടുത്ത സാധ്യത കുറയ്ക്കുന്നതിനുമായാണ് നടപടി.

പദ്ധതിയുടെ ഭാഗമായി നിരവധി ആടുകളെ കാൽഗറി സിറ്റി അധികൃതർ വാടകയ്‌ക്കെടുത്തിട്ടുണ്ട്. ഇവയെ ഒരു ഇടയനും നായ്ക്കളും ചേർന്നാകും പരിപാലിക്കുക. പാർക്കിലെ അധിനിവേശ സസ്യ ഇനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പരിസ്ഥിതി സൗഹൃദവും പ്രകൃതിദത്തവും രാസവസ്തുക്കളില്ലാത്തതുമായ ഒരു പരിഹാര മാർഗ്ഗമാണ് ആടുകൾ എന്ന് നഗരം പറയുന്നു. ഇത് കൂടുതൽ തദ്ദേശീയ സസ്യങ്ങൾ വളരാൻ അനുവദിക്കുകയും ആരോഗ്യകരമായ വന്യജീവി ആവാസ വ്യവസ്ഥകൾ ഉണ്ടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ആട്ടിൻ കാഷ്ഠം പ്രകൃതിദത്ത വളമായും പ്രവർത്തിക്കുന്നു. ആടുകളുടെ കുളമ്പുകൾ നിലം ഉഴുതുമറിക്കാനും വായുസഞ്ചാരം നൽകാനും മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും അധികൃതർ പറയുന്നു. ആടുകളുടെ സുരക്ഷ ഉറപ്പാക്കാൻ, നോസ് ഹിൽ പാർക്കിൻ്റെ ചില ഭാഗങ്ങളും ചില വഴികളിലും വേലി കെട്ടി തിരിക്കും. പൊതുജനങ്ങളെ താൽക്കാലികമായി പ്രവേശിപ്പിക്കില്ല. ഒപ്പം മൃഗങ്ങളും പൊതുജനങ്ങളും തമ്മിലുള്ള ഇടപെടലും അനുവദിക്കില്ല.

You might also like
Toronto businesses raise tariff, supply chain concerns at mayor’s roundtable

ടൊറന്റോ ബിസിനസ്സ് റൗണ്ട് ടേബിൾ: താരിഫുകളും സപ്ലൈ ചെയിൻ ആശങ്കകളും ഉയർത്തി വ്യാപാരികൾ

Meta's new AI gadgets and VR glasses

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

Suicide attempts by crew members on the USS Abraham Lincoln ship

യുഎസ്എസ് ഏബ്രഹാം ലിങ്കൺ കപ്പലിലെ സേനാംഗങ്ങളുടെ ആത്മഹത്യാശ്രമങ്ങൾ

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

Top Picks for You
Top Picks for You