newsroom@amcainnews.com

നിവിന്‍ പോളി – നയന്‍ താര ചിത്രം ‘ഡിയര്‍ സ്റ്റുഡന്റ്‌സ് ‘ ടീസര്‍ നാളെ

നിവിന്‍ പോളി – നയന്‍താര കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ നാളെ. നാളെ വൈകുന്നേരം 5 മണിക്കാണ് ടീസര്‍ റിലീസ് ചെയ്യുന്നത്. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. 6 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നിവിന്‍ പോളി – നയന്‍ താര ടീം ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.

വിനീത് ജയിന്‍ നേതൃത്വം നല്‍കുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ധ്യാന്‍ ശ്രീനിവാസന്റെ രചനയിലും സംവിധാനത്തിലും 2019 ല്‍ പുറത്തെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.

ഇവരെ കൂടാതെ അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരന്‍, ലാല്‍, ജഗദീഷ്, ജോണി ആന്റണി, നന്ദു, റെഡ്ഡിന്‍ കിംഗ്സ്ലി, ഷാജു ശ്രീധര്‍, ഒട്ടേറെ തമിഴ് താരങ്ങള്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. ഛായാഗ്രഹണം – ആനന്ദ് സി. ചന്ദ്രന്‍

You might also like
The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

Canada opens new pathways for Indians with massive job opportunities and faster visas

വൻ തൊഴിലവസരങ്ങളും വേഗത്തിലുള്ള വീസകളുമായി കാനഡ ഇന്ത്യക്കാർക്കായി പുതിയ വഴികൾ തുറക്കുന്നു

Starvation and dehydration: Two young children tragically died in South Carolina

പട്ടിണിയും നിർജലീകരണവും; സൗത്ത് കാരൊലൈനയിൽ രണ്ട് കുഞ്ഞുങ്ങൾ ദാരുണമായി മരിച്ചു

Carney says Canadians will decide their future after Elon Musk expresses support for separatism

ക്യുബെക്ക്, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കാനഡയിൽ നിന്ന് വേർപെടണമെന്ന ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, കാനഡക്കാരാണ് തങ്ങളുടെ ഭാവി തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

ഇസൈയാസ് വരുന്നു: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

Jet search ends, Quebec votes, MPs return, daylight time debate

ജെറ്റ് തിരച്ചിൽ അവസാനിപ്പിച്ചു, ക്യൂബെക്കിൽ വോട്ടെടുപ്പ്, എം.പി.മാർ തിരിച്ചെത്തുന്നു, ഡേലൈറ്റ് ടൈം ചർച്ച

Top Picks for You
Top Picks for You