newsroom@amcainnews.com

വിമാനത്താവളങ്ങളിൽ പ്രതിഷേധവുമായി എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ

മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡന്റുകൾ ഇന്ന് രാജ്യത്തെ നാല് പ്രധാന വിമാനത്താവളങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തും. മൺട്രിയോളിലെ പിയറി എലിയറ്റ് ട്രൂഡോ ഇന്റർനാഷണൽ എയർപോർട്ട്, ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ട്, വൻകൂവർ ഇന്റർനാഷണൽ എയർപോർട്ട്, കാൽഗറി ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്ക് പ്രതിഷേധ പ്രകടനങ്ങൾ നടക്കുമെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അറിയിച്ചു. മെച്ചപ്പെട്ട വേതനം, ആനുകൂല്യങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പ്രതിഷേധം സംഘടപ്പിക്കുന്നതെന്നും CUPE പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പ് പ്രകാരം, ഓഗസ്റ്റ് 16 ന് ഫ്ലൈറ്റ് അറ്റൻഡന്റുകൾ പണിമുടക്കാൻ സാധ്യതയുണ്ട്. വർഷാരംഭം മുതൽ ആരംഭിച്ച കരാർ ചർച്ച വിജയത്തിലെത്താത്ത സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്കിനൊരുങ്ങുന്നത്.

You might also like
Carney responds to Trump's 'nasty' comment: Explains he is defending workers' interests

ട്രംപിന്റെ ‘മോശം’ പ്രതികരണത്തിൽ മറുപടിയുമായി കാർണി: പ്രതിരോധിക്കുന്നത് തൊഴിലാളികളുടെ താല്പര്യങ്ങളെയെന്ന് വിശദീകരണം

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി: എച്ച്-1ബി, എൽ-1 വീസ പുതുക്കലുകൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി യു എസ്

Maha Onam in Toronto: North America's Largest Onam Celebration on August 15

ടൊറന്റോയിൽ മഹാഓണം: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം ഓഗസ്റ്റ് 15-ന്; പ്രവേശനം സൗജന്യം

Europe's largest technology company SAP stops all travel and hiring; tells employees: We need to be disciplined in how we spend

യൂറോപ്പിലെ വമ്പൻ ടെക് കമ്പനിയായ SAP-യിൽ നിയമനങ്ങളും യാത്രകളും തടഞ്ഞു; എഐ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം

യുഎസ് മദ്യനിരോധനം തുടരും: ക്യൂബെക്ക് പ്രീമിയർ

കൊളംബിയയിൽ അതിശക്തമായ ഭൂചലനം: മരണസംഖ്യ 132, നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു

Top Picks for You
Top Picks for You