newsroom@amcainnews.com

കാൽഗറിയിൽ വീടുകളുടെ അറ്റകുറ്റപ്പണികൾ, വാണിജ്യ വികസന പദ്ധതികൾ എന്നിവയുടെ അനുമതിക്ക് റിമോട്ട് വീഡിയോ ഇൻസ്‌പെക്ഷൻസ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധന

കാൽഗറിയിൽ വീടുകളുടെ അറ്റകുറ്റപ്പണികൾ, വാണിജ്യ വികസനങ്ങൾ പോലുള്ള പദ്ധതികൾക്കായി അനുമതി നേടുന്നതിന് റിമോട്ട് വീഡിയോ ഇൻസ്‌പെക്ഷൻസ്(RVI) ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചുവരുന്നതായി സിറ്റി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജനുവരി മുതൽ ജൂൺ വരെ RVI ബുക്കിംഗുകളിൽ 1,248 ശതമാനം വർധനവുണ്ടായതായി സിറ്റി റിപ്പോർട്ട് ചെയ്യുന്നു. വീട്ടുടമകളും കരാറുകാരും നിർമാണ, വികസന പദ്ധതികൾ കാര്യക്ഷമമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് RVI ബുക്കിംഗുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നത്.

ആർവിഐകൾ വഴി ഉപഭോക്താക്കൾക്ക് ഒരേ ദിവസം വെർച്വൽ പെർമിറ്റ് പരിശോധനകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഇവിടെ ഒരു സേഫ്റ്റി കോഡ്‌സ് ഓഫീസർ വീഡിയോ കോളിലൂടെ ഉപഭോക്താവുമായി ബന്ധപ്പെടുകയും ഒരുമാസം അവരുടെ പ്രൊജക്ടിന്റെ വ്യാപ്തി കാണിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. തുടർന്ന് ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥൻ ഫീഡ്ബാക്കും നിർദ്ദേശങ്ങളും നൽകുന്നു.

ഏകദേശം അഞ്ച് വർഷമായി സിറ്റിയിൽ ബുക്ക് ചെയ്യാൻ ഈ സംവിധാനം ലഭ്യമാണ്. വെർച്വൽ ബുക്കിംഗുകളുടെ വർധനവിനെ തുടർന്ന് സിറ്റി കാര്യക്ഷമമായി പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. പ്ലംബിംഗ്‌, ഗ്യാസ്, അല്ലെങ്കിൽ കെട്ടിട, വികസന പെർമിറ്റ് അംഗീകാരങ്ങൾ എന്നിവ ആവശ്യമായി വരുമ്പോൾ സിറ്റി വീട്ടുടമസ്ഥർക്കും കരാറുകാർക്കും ആർവിഐകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

You might also like

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

The controversial sexual harassment case in Tamil Nadu

തമിഴ്നാട്ടിലെ വിവാദമായ ലൈംഗിക പീഡനക്കേസ്

The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

Top Picks for You
Top Picks for You