newsroom@amcainnews.com

877 അടിയന്തരമല്ലാത്ത കോളുകൾക്ക് പുതിയ നോൺ-എമർജൻസി ഫോൺ നമ്പർ പുറത്തിറക്കി ടൊറന്റോ പോലീസ്

ടൊറന്റോ: 911 എന്ന എമർജൻസി നമ്പറിലേക്ക് വരുന്ന അടിയന്തരമല്ലാത്ത കോളുകൾ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ടൊറന്റോ പോലീസ് പുതിയ മൂന്നക്ക നമ്പർ പുറത്തിറക്കി. 877 എന്നതാണ് പുതിയ നോൺ എമർജൻസി നമ്പർ. വീട്ടിൽ ആരുമില്ലാത്ത സമയത്തുണ്ടാകുന്ന അതിക്രമങ്ങൾ, അപകടകരമായ ഡ്രൈവിംഗ്, ആക്രമണ സ്വഭാവമില്ലാത്ത ഭീഷണികൾ എന്നിവ പോലുള്ള അടിയന്തര സാഹചര്യമല്ലാത്ത കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ 877 നോൺ-എമർജൻസി നമ്പറിൽ വിളിക്കാം.

റോജേഴ്‌സ്, ബെൽ, ടെലസ് എന്നീ കമ്പനികളും അവയുടെ അനുബന്ധ കമ്പനികളും ഉൾപ്പെടെ എല്ലാ പ്രധാന വയർലെസ് കാരിയറുകളും നിലവിൽ ഈ നമ്പറിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ പഴയ ഫോൺ ഇൻഫ്രാസ്ട്രക്ചർ വഴിയോ ലാൻഡ്‌ലൈനുകൾ വഴിയോ 877 ആക്‌സസ് ചെയ്യാൻ കഴിയില്ല. ഇത്തരം ഫോണുകൾ ഉപയോഗിക്കുന്നവർ 416-808-2222 എന്ന നമ്പറിൽ വിളിക്കുന്നത് തുടരണമെന്നും ടൊറന്റോ പോലീസ് അറിയിച്ചു.

You might also like

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

ക്രിമിനൽ തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധം; ആറ് മാസങ്ങൾക്കുള്ളിൽ 6.8 മില്യൺ അക്കൗണ്ടുകൾ നീക്കം ചെയ്ത് വാട്‌സ്ആപ്പ്

മൊബൈൽ ഫോണുകൾ, കാറുകൾ, മറ്റ് ഗാർഹിക ഉപകരണങ്ങൾ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കാൻ സാധ്യത; കമ്പ്യൂട്ടർ ചിപ്പുകൾക്ക് 100% നികുതി ചുമത്തുമെന്ന് ട്രംപ്

അപകടത്തിൽപ്പെടുന്നവരെ തട്ടിപ്പ് നടത്തി കബളിപ്പിക്കുന്ന ടോ ട്രക്ക് ഡ്രൈവർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആൽബെർട്ട

കനേഡിയൻ സോഫ്റ്റ്‌വുഡ് ഇറക്കുമതി തീരുവ 35.19% ആയി വർധിപ്പിച്ച് യുഎസ്

ബോളിവുഡ് ഹാസ്യതാരവും നടനുമായ കപിൽ ശർമയുടെ കാനഡയിലെ കഫെയ്ക്കു നേരേ വീണ്ടും ആക്രമണം

Top Picks for You
Top Picks for You