യുഎസിന്‍റെ പുതിയ 35% താരിഫ് നിരക്ക് വർധന നിരാശാജനകമാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. വർധിപ്പിച്ച താരിഫ് കനേഡിയൻ, അമേരിക്കൻ വ്യാപാരസ്ഥാപനങ്ങളെയും തൊഴിലാളികളെയും ദോഷകരമായി ബാധിക്കുമെന്നും നിർണായകമായ ആഗോള വ്യാപാര, സുരക്ഷാ പങ്കാളിത്തത്തെ ദുർബലപ്പെടുത്തുമെന്നും ഡാനിയേൽ സ്മിത്ത് പറഞ്ഞു. കൂടാതെ ട്രംപ് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഫെഡറൽ സർക്കാരിന് വ്യാപാര കരാറിലെത്താൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും പ്രീമിയർ പറഞ്ഞു.
നേരത്തെ 25 ശതമാനമായിരുന്ന താരിഫാണ് 35 ശതമാനമായി ഉയര്‍ത്തിയത്. അനധികൃത മയക്കുമരുന്ന് കടത്ത് തടയുന്നതില്‍ കാനഡ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഫെന്റനൈല്‍ പോലുള്ള മയക്കുമരുന്നുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതില്‍ കാനഡയുടെ ഭാഗത്തുനിന്ന് സഹകരണമില്ലെന്ന് യുഎസ് ആരോപിക്കുന്നു.