newsroom@amcainnews.com

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

ൻ്റാരിയോയിൽ നടന്ന കനേഡിയൻ നാഷണൽ എക്സിബിഷൻ ജോബ് ഫെയറിൽ അഭിമുഖത്തിനായി എത്തിയത് ആയിരക്കണക്കിന് യുവാക്കൾ. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഉയർന്ന തോതിൽ തുടരുന്നതിനിടെയാണിത്. 5,000-ത്തിലധികം സീസണൽ തസ്തികകളിലേക്ക് 54,000-ത്തിലധികം ഓൺലൈൻ അപേക്ഷകൾ ലഭിച്ചതായി സിഎൻഇ അറിയിച്ചു. രണ്ടാഴ്ച നീണ്ടുനിന്ന മേളയിൽ കാഷ്യർമാർ, റീട്ടെയിൽ അസോസിയേറ്റ്‌സ്, ഗെയിം അറ്റൻഡൻ്റ്സ്, ഫുഡ് സർവീസ് സ്റ്റാഫ്, മിഡ്‌വേ ഓപ്പറേറ്റർമാർ, ഇൻഫർമേഷൻ ഗൈഡുകൾ തുടങ്ങി സീസണൽ തസ്തികളിലേക്ക് ഉൾപ്പെടെ അപേക്ഷ സ്വീകരിക്കുന്നുണ്ട്.

ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും കൂടുതൽ അപേക്ഷകൾ ഇതാണെന്ന് സംഘാടകർ പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ രൂക്ഷമായൊരു തൊഴിൽ വിപണിയുടെ പ്രതിഫലനമാണിതെന്ന് അധികൃതർ പറഞ്ഞു. ഏകദേശം 4,000 ഉദ്യോഗാർത്ഥികൾ ജോബ് ഫെയറിൽ പങ്കെടുത്തതായി സിഎൻഇ കണക്കാക്കുന്നു. ബുധനാഴ്ച പുലർച്ചെ 5 മണിക്ക് ശേഷം എത്തിത്തുടങ്ങിയ അപേക്ഷകരെ 24 ബൂത്തുകളിലായാണ് അഭിമുഖം നടത്തിയത്. ഒൻ്റാരിയോയിൽ 15 നും 24 നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 15.8 ശതമാനമായിരുന്നു.

You might also like

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

Top Picks for You
Top Picks for You