newsroom@amcainnews.com

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഇനി ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ നേരിട്ട് വാട്ട്‌സ്ആപ്പ് ഡിസ്‌പ്ലേ പിക്ചര്‍ (ഡിപി) ആയി ഉപയോഗിക്കാന്‍ സാധിക്കും.

നിലവില്‍, വാട്ട്‌സ്ആപ്പിൽ ഒരു പ്രൊഫൈല്‍ ചിത്രം സജ്ജീകരിക്കണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഗാലറിയില്‍ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുകയോ പുതിയ ചിത്രം എടുക്കുകയോ ചെയ്യണം. എന്നാല്‍ പുതിയ ഫീച്ചര്‍ വരുന്നതോടെ, ഇന്‍സ്റ്റഗ്രാം അല്ലെങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ടുകളുമായി വാട്ട്‌സ്ആപ്പിനെ ബന്ധിപ്പിച്ച്, ആ പ്ലാറ്റ്ഫോമുകളിലെ നിലവിലുള്ള പ്രൊഫൈല്‍ ചിത്രങ്ങള്‍ നേരിട്ട് വാട്ട്‌സ്ആപ്പ് ഡിപിയായി തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇത് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് വീണ്ടും അപ്ലോഡ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സഹായിക്കും.

വാബീറ്റഇന്‍ഫോയുടെ (WABetaInfo) റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പായ 2.25.21.23-ല്‍ ഈ ഫീച്ചര്‍ ചില ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങി. വൈകാതെ തന്നെ ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

അഭയാർത്ഥികൾക്ക് ഫെഡറൽ സർക്കാർ താമസൗകര്യം ഒരുക്കില്ല: IRCC

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

Top Picks for You
Top Picks for You