newsroom@amcainnews.com

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

കാൽഗറി: കാൽഗറിയയിലെ ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ. വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി കാൽഗറിക്കാർ ഹോം സർവീസ് കമ്പനികളുടെ സഹായം തേടുന്നത് കൂടുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ തുടർന്ന് രാജ്യമെമ്പാടു നിന്നും കൂടുതൽ തൊഴിലാളികളെ കൊണ്ടുവരാൻ നിർബന്ധിതരായിരിക്കുകയാണ് ഹോം സർവീസ് കമ്പനികൾ.

വലിയ അളവിലുള്ള മഴ നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാക്കി. ജൂൺ, ജൂലൈ മാസങ്ങളിൽ 200 മില്ലിമീറ്ററിലധികം മഴയാണ് നഗരത്തിൽ പെയ്തത്. ഇതേ തുടർന്ന് ഗ്രൗണ്ട് വർക്ക്സിൻ്റെ കാൽഗറി ഓഫീസിലേക്ക് എത്തുന്ന കോളുകളുടെ എണ്ണം 300 ശതമാനത്തിലധികം വർദ്ധിച്ചതായി അറിയിച്ചു.

സെപ്റ്റംബറിലേക്കുള്ള ബുക്കിംഗാണ് ഇപ്പോൾ തുടരുന്നതെന്ന് കമ്പനി അറിയിച്ചു. 2013നെ അപേക്ഷിച്ച് കാൽഗറിയിലെ വീടുകളിൽ വെള്ളപ്പൊക്കം കൂടുതലാണെന്ന് അധികൃതർ പറയുന്നു. ആളുകളുടെ ബേസ്‌മെന്റുകളിലെ അടിത്തറ നന്നാക്കൽ, വാട്ടർപ്രൂഫിംഗ്, കോൺക്രീറ്റ് നന്നാക്കൽ എന്നിവ ആവശ്യപ്പെട്ടാണ് ഹോം സർവ്വീസ് കമ്പനിയിലേക്ക് കൂടുതലായി കോളുകൾ എത്തുന്നത്.

You might also like

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

പ്രൊഫ. എം.കെ സാനു അന്തരിച്ചു

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

Top Picks for You
Top Picks for You