newsroom@amcainnews.com

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

ആൽബർട്ടയിൽ അഞ്ചാംപനി പടർന്നുപിടിക്കുന്നതിനാൽ കാൻസർ സെന്ററുകളിൽ സന്ദർശകരുടെ എണ്ണം താൽക്കാലികമായി പരിമിതപ്പെടുത്തിയതായി ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) അറിയിച്ചു. വെള്ളിയാഴ്ച വരെ പ്രവിശ്യയില്‍ 1,538 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌.

കാൽഗറിയിലെ ആർതർ ജെഇ ചൈൽഡ് കാൻസർ സെന്ററിലെയും എഡ്മിന്‍റണിലെ ക്രോസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ലെത്ത്ബ്രിഡ്ജിലെ ജാക്ക് ആഡി കാൻസർ സെന്റർ , ഗ്രാൻഡെ പ്രൈറി കാൻസർ സെന്റർ എന്നിവിടങ്ങളിൽ ഇപ്പോൾ ഒരു രോഗിക്ക് പരമാവധി രണ്ട് സന്ദർശകരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള രോഗികളെ, പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി കുറവുള്ളവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ആരോഗ്യ ഏജൻസി പറയുന്നു.

You might also like

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

കാനഡയുമായി വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല: ട്രംപ്

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

Top Picks for You
Top Picks for You