newsroom@amcainnews.com

അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയർ: ശ്രീഹരിക്ക് വിട

കാനഡയിലെ മാനിറ്റോബയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ (23) സംസ്കാരം നടത്തി. ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഇന്നലെ രാവിലെ 8.10ന് കൊച്ചിയിലെത്തിച്ച മൃതദേഹം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി. തൃപ്പൂണിത്തുറ ന്യു റോഡിലെ കൃഷ്ണ എൻക്ലേവിൽ പൊതുദർശനത്തിനു വച്ച ശേഷമായിരുന്നു തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കാരം നടത്തിയത്. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ്, ഹൈബി ഈഡൻ എംപി, നഗരസഭാധ്യക്ഷ രമ സന്തോഷ് തുടങ്ങിയവർ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.

ജൂലൈ 8-ന് രാവിലെ എട്ടരയോടെ മാനിറ്റോബ ഹാനോവറിലെ റൂറൽ മുനിസിപ്പാലിറ്റിയിലായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ കാനഡ സ്വദേശിനി സാവന്ന മേയ് റോയ്‌സും മരിച്ചിരുന്നു. 2023-ലാണ് ഫ്ലൈറ്റ് ട്രെയിനിങ് കോഴ്സ് പഠിക്കുന്നതിനായി ശ്രീഹരി കാനഡയിലെത്തിയത്. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. പ്ലസ് ടു വിദ്യാർഥിനിയാണ് സഹോദരി സംയുക്ത.

You might also like

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

Top Picks for You
Top Picks for You