newsroom@amcainnews.com

കാനഡയില്‍ ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

കാനഡയിലുടനീളം ഇലക്ട്രിക് സ്‌കൂട്ടര്‍ (ഇ-സ്‌കൂട്ടര്‍) അപകടങ്ങളില്‍ വര്‍ധനവുണ്ടായതായി കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്റെ(CIHI) പുതിയ റിപ്പോര്‍ട്ട്. കുട്ടികള്‍, കൗമാരക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കാണ് ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2022-നും 2024-നും ഇടയില്‍ 5 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെയും യുവാക്കളുടെയും ഇ-സ്‌കൂട്ടര്‍ അപകടവുമായി ബന്ധപ്പെട്ട ആശുപത്രി പ്രവേശനങ്ങളില്‍ 61% വര്‍ധനവുണ്ടായി. ഇതേ കാലയളവില്‍, സ്ത്രീകള്‍ക്കിടയിലെ പരുക്കുകള്‍ 60% വര്‍ധിച്ചപ്പോള്‍, 18 നും 64 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരുടെ ആശുപത്രി പ്രവേശനങ്ങളില്‍ 22% വര്‍ധന ഉണ്ടായി. ഇ-സ്‌കൂട്ടറുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ ഭൂരിഭാഗവും ഒന്റാരിയോ, കെബെക്ക്, ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഇ-സ്‌കൂട്ടറുകളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയും വിലക്കുറവും, അപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവവും പരുക്കുകളുടെ വര്‍ധനയ്ക്ക് കാരണമാകുന്നതായി ടൊറന്റോയിലെ സിക്ക്കിഡ്‌സ് ആശുപത്രിയിലെ എമര്‍ജന്‍സി ഫിസിഷ്യനായ ഡോ. ഡാനിയേല്‍ റോസന്‍ഫീല്‍ഡ്പറയുന്നു.

You might also like

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

Top Picks for You
Top Picks for You