newsroom@amcainnews.com

ഭാവനഭേദനം, വാഹനമോഷണം: ക്രിമിനൽ സംഘത്തെ പിടികൂടി പീൽ പൊലീസ്

നിരവധി കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരായ 13 പേരെ അറസ്റ്റ് ചെയ്ത് പീൽ പൊലീസ്. ‘പ്രോജക്റ്റ് ഗോസ്റ്റ്’ എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിലാണ് ഭാവനഭേദനം, വാഹനമോഷണം, വെടിവെപ്പുകൾ എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. അറസ്റ്റിലായ 13 പേർക്കെതിരെ 197 ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ അഞ്ച് പ്രതികൾ നിലവിൽ ജാമ്യത്തിലാണെന്ന് പീൽ റീജിനൽ പൊലീസ് ഡെപ്യൂട്ടി ചീഫ് അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന രണ്ട് ഭാവനഭേദന കേസുകളിലാണ് അന്വേഷണം ആരംഭിച്ചത്. ഈ സംഘം ആഢംബര കാറുകൾ മോഷ്ടിക്കുകയും വീടുകളിൽ അതിക്രമിച്ച് കയറി ആളുകളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. മിസ്സിസാഗയിൽ നടന്ന ഒരു വെടിവെപ്പിലും ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തി. ഏകദേശം 18 ലക്ഷം ഡോളർ വിലമതിക്കുന്ന വസ്തുവകകളാണ് ഇവർ മോഷ്ടിച്ചത്. ഇതിൽ മൂന്നിലൊന്ന് പൊലീസ് കണ്ടെത്തി.

You might also like
UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

Major Malayalam movies that arrived on OTT this week

ഈ ആഴ്ച ഒടിടിയിലെത്തിയ പ്രധാന മലയാള ചിത്രങ്ങൾ

Top Picks for You
Top Picks for You