newsroom@amcainnews.com

റഷ്യക്ക് നല്‍കിയ തീരുവ മുന്നറിയിപ്പുനല്‍കിയ ട്രംപിനെ പ്രശംസിച്ച് സെലന്‍സ്‌കി

റഷ്യക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. അമേരിക്ക സൈനിക ഉപകരണങ്ങള്‍ യുക്രെയ്നിലേക്ക് അയക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനും സെലന്‍സ്‌കി നന്ദി അറിയിച്ചു. തന്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റിന്റെ പ്രതികരണം.

‘കീവിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് ട്രംപ് നല്‍കുന്ന പിന്തുണയ്ക്ക് ഞാന്‍ നന്ദി പറയുകയാണ്,’ സെലെന്‍സ്‌കി എക്സില്‍ കുറിച്ചു. ‘യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിക്കാത്തത് റഷ്യ കാരണമാണ്. അത് അവസാനിപ്പിക്കാന്‍ പുടിന്‍ ശ്രമിക്കുന്നില്ല. അവര്‍ യുദ്ധത്തെ നിസ്സാരവത്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കലും അതിന് സമ്മതിക്കരുത്. സമാധാനം കൈവരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സാധാരണ ജനങ്ങളുടെ ജീവനെടുക്കുന്ന റഷ്യന്‍ നയത്തെ തടയാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യണം. ശക്തിയിലൂടെ മാത്രമേ സമാധാനം നേടിയെടുക്കാന്‍ കഴിയൂ. റഷ്യയുടെ ധനസഹായം നിര്‍ത്തലാക്കണം. ഇറാനുമായും ഉത്തരകൊറിയയുമായി റഷ്യ തുടരുന്ന ബന്ധം ഇല്ലാതാക്കണം,’ അദ്ദേഹം ആവശ്യപ്പെട്ടു.

യുക്രെയ്നിലെ ഉദ്യോഗസ്ഥര്‍, അമേരിക്ക, ജര്‍മ്മനി, നോര്‍വേ എന്നിവരോട് നന്ദി പറഞ്ഞ സെലെന്‍സ്‌കി, അമേരിക്കയുമായുള്ള പ്രധാന പ്രതിരോധ കരാറുകള്‍ ആരംഭിക്കുമെന്നും വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമുള്ള ഏതൊരു തീരുമാനത്തെയും യുക്രെയ്ന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റഷ്യ അതിന് തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു.

അന്‍പത് ദിവസത്തിനുള്ളില്‍ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യക്കെതിരെ തീരുവ ഉയര്‍ത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘ഞങ്ങള്‍ രണ്ടാംഘട്ട താരിഫ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. യുക്രെയ്‌നെതിരായ യുദ്ധകാര്യത്തില്‍ അന്‍പത് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകണം. അല്ലാത്തപക്ഷം കടുത്ത നടപടിയുണ്ടാകും. റഷ്യക്കെതിരെ നൂറ് ശതമാനം താരിഫ് ചുമത്തും,’ വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ്വ്യക്തമാക്കി.

You might also like

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

Top Picks for You
Top Picks for You