newsroom@amcainnews.com

മെക്‌സിക്കന്‍ തക്കാളിക്ക് 17% തീരുവ: ട്രംപ്

മെക്‌സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. അമേരിക്കന്‍ തക്കാളി കര്‍ഷകരെ സഹായിക്കാനെന്ന വിശദീകരണത്തോടെയാണ് ഈ തീരുവ ചുമത്തല്‍. എന്നാല്‍ മെക്‌സിക്കോയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് തക്കാളിക്ക് തീരുവ ഏര്‍പ്പെടുത്തിയത് എന്നും സൂചനയുണ്ട്. അമേരിക്കന്‍ വിപണിയിലെത്തുന്ന തക്കാളിയുടെ ഏകദേശം 70 ശതമാനവും മെക്‌സിക്കോയില്‍ നിന്നാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ഇത് 30 ശതമാനം മാത്രമായിരുന്നു.

തീരുവ വന്നതോടെ ചില്ലറ വില്‍പ്പനയ്‌ക്കെത്തുന്ന തക്കാളിയുടെ വിലയില്‍ 8.5 ശതമാനം വിലക്കയറ്റമുണ്ടായേക്കുമെന്ന് അമേരിക്കയിലെ ഫ്രഷ് പ്രൊഡ്യൂസ് അസോസിയേഷന്‍ പ്രസിഡന്റ് ലാന്‍സ് ജംഗ്മെയര്‍ പറഞ്ഞു. മെക്‌സിക്കന്‍ തക്കാളിയെ കൂടുതല്‍ ആശ്രയിക്കുന്ന പ്രദേശങ്ങളില്‍ 10 ശതമാനം വരെ വില ഉയരുമെന്നും മറ്റുള്ള ഇടങ്ങളില്‍ 6 ശതമാനം വര്‍ധനവ് അനുഭവപ്പെടാമെന്നും വ്യാപാര ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

You might also like

ഒന്റാരിയോ മുനിസിപ്പൽ തിരഞ്ഞെടുപ്പ് 2026: പത്രികാ സമർപ്പണം ആരംഭിച്ചു

ക്രൂയിസ് കപ്പലിൽ ഹന്താവൈറസ് ബാധയെന്ന് സംശയം; മൂന്ന് മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

കാനഡയുടെ അത്ഭുതക്കാഴ്ചകൾ; നിങ്ങളുടെ യാത്രാപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട അപൂർവ്വ സുന്ദരമായ ഇടങ്ങൾ

കാനഡയിൽ യുവാക്കൾക്കിടയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കുന്നു: വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

മാർക്ക് കാർണിയുടെ അർമേനിയൻ സന്ദർശനം: ലക്ഷ്യം പ്രതിരോധ, വ്യാപാര കരാറുകൾ

ഒക്ലഹോമ തടാകക്കരയിലെ വെടിവെപ്പ്: പരിക്കേറ്റവരുടെ എണ്ണം ഉയർന്നേക്കാം; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

Top Picks for You
Top Picks for You