newsroom@amcainnews.com

യുക്രെയ്ന്‍ യുദ്ധം: റഷ്യക്കെതിരെ താരിഫ് ഭീഷണിയുമായി യു എസ്

റഷ്യക്കെതിരെ താരിഫ് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 50 ദിവസത്തിനുള്ളില്‍ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ കരാറിലെത്തിയില്ലെങ്കില്‍ റഷ്യക്കെതിരെ തീരുവ ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായുള്ള ഓവല്‍ ഓഫീസ് കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

’50 ദിവസത്തിനുള്ളില്‍ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍ ഞങ്ങള്‍ വളരെ കടുത്ത താരിഫുകള്‍ ഏര്‍പ്പെടുത്താന്‍ പോകുന്നു,’ ട്രംപ് പറഞ്ഞു. അതേസമയം താരിഫുകള്‍ എങ്ങനെ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. താന്‍ വ്യാപാരത്തെ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്നും യുദ്ധങ്ങള്‍ പരിഹരിക്കുന്നതിന് ഇതൊരു മാര്‍ഗ്ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

Top Picks for You
Top Picks for You