യുഎസിലെ ടെക്സസിൽ മിന്നൽപ്രളയത്തിൽ കാണാതായ 173 പേർക്കായുള്ള തിരച്ചിൽ തുടരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടാവുമെന്ന് സംശയിക്കുന്നു. കഴിഞ്ഞ 4ന് ഉണ്ടായ പ്രളയത്തിൽ മരിച്ച 120 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതിൽ 36 പേരും കുട്ടികളാണ്.
പേമാരിയിൽ ഗ്വാഡലൂപ് നദിയിലെ ജലനിരപ്പ് 2 മണിക്കൂർ കൊണ്ട് 8 മീറ്റർ വരെ കുതിച്ചുയർന്നതോടെയാണ് മിന്നൽ പ്രളയമുണ്ടായത്. ടെക്സസിലെ പ്രധാന മലയോര വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ അവധി ദിവസമായതിനാൽ ധാരാളം പേർ എത്തിയിരുന്നു. അവസാന ആളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ നടത്തുമെന്നും കെർ കൗണ്ടി അധികൃതർ അറിയിച്ചു.