newsroom@amcainnews.com

ടെക്സസ് മിന്നല്‍പ്രളയം: മരണം 100 കടന്നു

അമേരിക്കന്‍ സംസ്ഥാനമായ ടെക്സസിനെ പിടിച്ചുലച്ച മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 104 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 84 മരണങ്ങളും കേര്‍ കൗണ്ടിയിലാണ് രേഖപ്പെടുത്തിയത്. മരിച്ചവരില്‍ 28 കുട്ടികളും ഉള്‍പ്പെടുന്നു.

ഇപ്പോഴും 24 പേരെ കണ്ടെത്താനുണ്ട്, ഇതില്‍ ക്യാമ്പ് മിസ്റ്റിക്കിലെ 10 കുട്ടികളും ഒരു കൗണ്‍സലറും ഉള്‍പ്പെടുന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ടെക്സസിന്റെ മധ്യമേഖലയില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നദി 45 മിനിറ്റിനുള്ളില്‍ 26 അടിയിലധികം ഉയര്‍ന്നത് സ്ഥിതി അതീവ ഗുരുതരമാക്കി. പല പ്രദേശങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ ഇപ്പോഴും നിലവിലുണ്ട്.

You might also like

വ്യാപാര യുദ്ധം രൂക്ഷമാകുന്നു; ബ്രിക്സിന് പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25% താരിഫ്: ട്രംപ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ദുരന്തം: രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം; വീണ ജോർജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോ​ഗികളുടെ പ്രതികരണം

ന്യൂയോര്‍ക്ക് നശിപ്പിക്കാന്‍ ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ’ അനുവദിക്കില്ല: സൊഹ്റാന്‍ മംദാനിക്കെതിരെ ട്രംപ്

ഗാസയില്‍ പാല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ പട്ടിണിയില്‍

കാനഡയിൽ ഇന്ത്യൻ വംശജർ വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നു

Top Picks for You
Top Picks for You