newsroom@amcainnews.com

കാനഡയിൽ ഇന്ത്യൻ വംശജർ വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നു

കാനഡയിൽ ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യക്കാർക്കെതിരെയുള്ള വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങളിൽ വൻ വർധനയെന്ന് പുതിയ റിപ്പോർട്ട്. കാനഡയിലുടനീളം ഓൺലൈനിലും ഓഫ്‌ലൈനിലും ദക്ഷിണേഷ്യൻ വിരുദ്ധ വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾ ഉയർന്നുവരുന്നത് ഈ സമൂഹങ്ങൾക്കും രാജ്യത്തിന്‍റെ സാമൂഹിക ഘടനയ്ക്കും ഭീഷണി ഉയർത്തുന്നുണ്ട്. വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾ 2019-നും 2023-നും ഇടയിൽ 1,350% വർധിച്ചതായി ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗ് (ISD) റിപ്പോർട്ട് ചെയ്തു. 2019-നും 2023-നും ഇടയിൽ ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കെതിരായി ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾ 227% വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഐഎസ്ഡിയുടെ കണക്കനുസരിച്ച്, ഇതേ കാലയളവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിൽ ദക്ഷിണേഷ്യൻ വിരുദ്ധ അധിക്ഷേപങ്ങൾ അടങ്ങിയ പോസ്റ്റുകൾ, പ്രധാനമായും ഇന്ത്യൻ വംശജരായ കുടിയേറ്റക്കാരെ ലക്ഷ്യം വച്ചുള്ളവ, 1,350% വർധന രേഖപ്പെടുത്തി.

കാനഡയിലെ ഫെഡറൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി, 2025 മാർച്ച് 1-നും ഏപ്രിൽ 20-നും ഇടയിൽ, ദക്ഷിണേഷ്യൻ വിരുദ്ധ വംശീയ-വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ രണ്ടായിരത്തിലധികം പോസ്റ്റുകൾ വിവിധ പ്ലാറ്റ്‌ഫോമുകളിലായി പങ്കിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. “അശുദ്ധർ”, “വൈദഗ്ധ്യമില്ലാത്തവർ”, “ഭീഷണിപ്പെടുത്തുന്നവർ” എന്നിങ്ങനെ കാനഡയിലെ ഇന്ത്യക്കാരെ അധിക്ഷേപിക്കാൻ വിവിധ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നുണ്ട്.

You might also like

വേതന വർധനയുമായി കനേഡിയൻ പ്രവിശ്യകൾ: പുതിയ നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

ലേക്ക് ഒൻ്റാരിയോ ഇനി ‘ലേക്ക് അമേരിക്ക’; എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

‘ഏകാധിപതി’: ട്രംപിനെതിരേ രൂക്ഷവിമർശനവുമായി ഡഗ് ഫോർഡ്

Bollywood Actor Rohullah Mehdi Arrested in Drug Case

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രോഹുല്ല മെഹ്ദി അറസ്റ്റിൽ

Partial lunar eclipse August 2026

2026 ഓഗസ്റ്റിലെ ഭാഗിക ചന്ദ്രഗ്രഹണം

Top Picks for You
Top Picks for You