newsroom@amcainnews.com

ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികൾ ഉൾപ്പെടുന്നില്ലെങ്കിൽ, ‘ഐ ലവ് യു’ എന്നു മാത്രം പറയുന്നത് ലൈംഗിക പീഡന കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികൾ ഉൾപ്പെടുന്നില്ലെങ്കിൽ, ‘ഐ ലവ് യു’ എന്നു മാത്രം പറയുന്നത് ലൈംഗിക പീഡന കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്‌പുർ ബെഞ്ചിന്റെതാണ് വിധി. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ‘ഐ ലവ് യു’ എന്ന പറഞ്ഞ യുവാവിനെതിരായ കേസിലാണ് കോടതിയുടെ നിർണായക വിധി. ജസ്റ്റിസ് ഊർമിള ജോഷി ഫാൽക്കെയുടേതാണ് വിധി.

പറയുന്ന വാക്കുകൾക്ക് പിന്നിൽ ലൈംഗിക ഉദ്ദേശ്യമില്ലെങ്കിൽ ‘ഐ ലവ് യു’ എന്ന് പറയുന്നത് നിയമത്തിൽ പറയുന്ന പോലെ ലൈംഗികപീഡന കുറ്റമാകില്ലെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷൻ കേസ് പ്രകാരം, 2015 ഒക്ടോബർ 23ന് പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഇരയുടെ കുടുംബം പരാതി നൽകിയിരുന്നു. പതിനൊന്നാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടി വീട്ടിലേക്കു മടങ്ങുന്നതിനിടെ പ്രതി ‘ഐ ലവ് യു’ എന്ന് പറയുകയും പേരു പറയാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് കേസ്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

You might also like
Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Top Picks for You
Top Picks for You