newsroom@amcainnews.com

ആൽബർട്ട ബാറ്റിൽ റിവർ – ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 18-ന്

ആൽബർട്ട ബാറ്റിൽ റിവർ – ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 18-ന് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ഹൗസ് ഓഫ് കോമൺസിൽ വീണ്ടും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയോടെ കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് ഈ റൈഡിങ്ങിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്. പൊളിയേവിന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കുന്നതിനായി, കൺസർവേറ്റീവ് എംപി ഡാമിയൻ കുറേക്ക് ആൽബർട്ടയിലെ ബാറ്റിൽ റിവർ–ക്രോഫൂട്ട് സീറ്റ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 20 വർഷമായി പൊളിയേവ് പ്രതിനിധീകരിച്ചിരുന്ന ഓട്ടവ കാൾട്ടൺ റൈഡിങ്ങിൽ അദ്ദേഹം, ലിബറൽ സ്ഥാനാർത്ഥിയായ ബ്രൂസ് ഫാൻജോയോട് നാലായിരത്തി മുന്നൂറിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. സ്വന്തം സീറ്റ് നഷ്ടപ്പെട്ടതോടെ പൊളിയേവ് നിലവിൽ പ്രതിപക്ഷ നേതാവല്ല.

You might also like

വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന നടത്തുന്നതിനിടെ പൊലീസ് നായയെ ചവിട്ടി പരിക്കേൽപ്പിച്ചു; എഴുപതുകാരനെ അമേരിക്കയിൽ നിന്ന് നാടുകടത്തി

`കാനഡയിലെ യാഥാര്‍ത്ഥ്യം ഇതാണ്, ഇന്ത്യ തന്നെയാണ് നല്ലത്’; വൈറല്‍ വീഡിയോയുമായി യുവതി

കാനഡയുടെ ഡിജിറ്റൽ സേവന നികുതി: റദ്ദാക്കിയില്ലായിരുന്നെങ്കിൽ ടെക് ഭീമൻമാർക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുമായിരുന്നു എന്ന് വിലയിരുത്തൽ

നെതന്യാഹുവിനെതിരെയുള്ള വിചാരണ റദ്ദാക്കണമെന്ന് ട്രംപ്

രാജ്യത്തിന്റെ 158-ാം വാർഷികത്തോട് അനുബന്ധിച്ച് 158 ജിബിയുടെ പ്രത്യേക പ്ലാൻ; കാനഡ ഡേയിൽ ഉപയോക്താക്കൾക്ക് പ്രത്യേക വയർലെസ് പ്ലാൻ വാഗ്ദാനം ചെയ്ത് റോജേഴ്‌സ്

65,000 ഡോളർ ചിലവാക്കേണ്ടിയിരുന്നില്ല! ഫോണിലൂടെ ജനങ്ങൾക്ക് ബോ നദിയുടെ ശബ്ദം കേൾക്കാൻ സഹായിക്കുന്ന പദ്ധതിക്കെതിരേ വിമർശനം

Top Picks for You
Top Picks for You