newsroom@amcainnews.com

എഡ്മിന്‍റൻ പ്രോപ്പർട്ടി ടാക്സ്: അവസാന തീയതി ജൂൺ 30

നഗരത്തിലെ വാർഷിക പ്രോപ്പർട്ടി ടാക്സ് അടയ്‌ക്കേണ്ട അവസാന തീയതി ജൂൺ 30 ആയിരിക്കുമെന്ന് ഓർമ്മിപ്പിച്ച് സിറ്റി അധികൃതർ. എന്നാൽ, നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ജൂലൈ 1 മുതൽ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. 2025-ലെ പ്രോപ്പർട്ടി ടാക്സ് നോട്ടീസുകൾ മെയ് മാസത്തിൽ തന്നെ അയച്ചിരുന്നു. നോട്ടീസ് ലഭിക്കാത്തവർ ഉടൻ 311-ൽ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

അടയ്‌ക്കാനുള്ള തുകയ്ക്ക് ജൂലൈ 1 മുതൽ 5% പിഴ ചുമത്തും. വർഷാവസാനം കൂടുതൽ പിഴകൾ ഉണ്ടാകാം. അതേസമയം, വൈകി അടയ്ക്കുന്നതിനുള്ള പിഴയിൽ ഇളവ് ലഭിക്കില്ല. ബാങ്കുകളിൽ നേരിട്ടോ, ഫോൺ വഴിയോ ഓൺലൈൻ ബാങ്കിങ് വഴിയോ പണമടയ്ക്കാം. അവസാന തീയതി ആയതിനാൽ തപാൽ വഴി പണമടയ്ക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

You might also like
Ebola in the Democratic Republic of Congo: What's going on and why is the outbreak so alarming?

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള വ്യാപനം: സംഭവിക്കുന്നത് എന്ത്? ഇത് ഇത്രയധികം ആശങ്കയുണ്ടാക്കുന്നത് എന്തുകൊണ്ട്?

പ്രൈവറ്റ് ക്രെഡിറ്റ് കുതിച്ചുയരുന്നു; മുന്നറിയിപ്പ് നൽകി ബാങ്ക് ഓഫ് കാനഡ

ശ്രദ്ധിക്കുക: കാനഡ ഫാമിലി സ്പോൺസർഷിപ്പിലെ ഇളവ് സെപ്റ്റംബർ 10 വരെ

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

China's Advanced Hypersonic Missile Technology and Challenges

ചൈനയുടെ അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയും വെല്ലുവിളികളും

ഒക്ടോബർ റഫറണ്ടം: മറ്റ് പ്രവിശ്യകളുടെ സഹായം തേടി ഇലക്ഷൻസ് ആൽബർട്ട

Top Picks for You
Top Picks for You