newsroom@amcainnews.com

റിപ്പബ്ലിക്കൻ പാർട്ടിയുടെ രാഷ്ട്രീയ ആത്മഹത്യ! പാസാക്കാൻ ശ്രമിക്കുന്ന നിയമനിർമ്മാണം തൊഴിലവസരങ്ങൾ ഇല്ലാതാക്കും; ട്രംപിന്റെ നികുതി, ചെലവ് ചുരുക്കൽ ബില്ലിനെ വിമർശിച്ച് മസ്‌ക്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി, ചെലവ് ചുരുക്കൽ ബില്ലിനോടുള്ള തന്റെ അനിഷ്ടം ശക്തമായി പ്രകടിപ്പിച്ച് മസ്‌ക്. റിപ്പബ്ലിക്കൻ സെനറ്റർമാർ പാസാക്കാൻ ശ്രമിക്കുന്ന നിയമനിർമ്മാണം തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും വളർന്നുവരുന്ന വ്യവസായങ്ങളെ തകർക്കുകയും ചെയ്യുമെന്ന് മസ്‌ക് വാദിച്ചു. ഏറ്റവും പുതിയ സെനറ്റ് കരട് ബിൽ അമേരിക്കയിലെ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നശിപ്പിക്കുകയും നമ്മുടെ രാജ്യത്തിന് വലിയ ദോഷം വരുത്തുകയും ചെയ്യുമെന്നാണ് ആയിരത്തോളം പേജുള്ള ബില്ലിൽ തുറന്ന ചർച്ചയ്ക്കായി സെനറ്റ് വോട്ടെടുപ്പിന് തീരുമാനിച്ചിരിക്കെ മസ്‌ക് എക്‌സിൽ എഴുതിയത്.

മുൻകാല വ്യവസായങ്ങളെ തകർക്കാനുള്ള മുന്നറിയിപ്പും ഭാവി വ്യവസായങ്ങൾക്ക് ഗുരുതര നാശനഷ്ടവുമാണ് ബിൽ സൃഷ്ടിക്കുകയെന്ന് മസ്‌ക് ചൂണ്ടിക്കാട്ടി. മാത്രമല്ല റിപ്പബ്ലിക്കൻ പാർട്ടിയുടെ രാഷ്ട്രീയ ആത്മഹത്യ കൂടിയായിരിക്കും പുതിയ ബില്ലെന്നും തന്റെ ജന്മദിനത്തിൽ എഴുതിയ കുറിപ്പിൽ മസ്‌ക് കുറ്റപ്പെടുത്തുന്നു. ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ മുൻ മേധാവി കൂടിയായ മസ്‌ക് അടുത്തിടെ യു എസ് ഭരണകൂടത്തിന്റെ കടുത്ത വിമർശകനും ശക്തമായ സംഘർഷത്തിൽ ഏർപ്പെടുന്ന വ്യക്തിയുമാണ്. ജൂലൈ നാലിന് നിയമനിർമ്മാണം പാസാക്കുന്നതിനായി വാരാന്ത്യം മുഴുവൻ കഠിനമായി പ്രവർത്തിക്കുന്ന റിപ്പബ്ലിക്കൻ സെനറ്റ് നേതാക്കൾക്ക് മറ്റൊരു തലവേദനയാണ് മസ്‌കിന്റെ പ്രസ്താവന. ട്രംപിന്റെ ‘വലുതും മനോഹരവുമായ ബില്ലിനെ’ക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ മസ്‌ക് മുമ്പ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസം ഓവൽ ഓഫീസിൽ നിന്നും ഫെഡറൽ ഗവൺമെന്റിൽ നിന്നും പുറത്തുപോയതിന് ദിവസങ്ങൾക്ക് ശേഷം മസ്‌ക് ബില്ലിനെ ‘പന്നിയിറച്ചി നിറഞ്ഞത്’ എന്നും ‘വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്നുമാണ് വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്തവർ ലജ്ജിക്കണമെന്നും തെറ്റാണ് ചെയ്തതെന്ന് അറിയാമോ എന്നും അദ്ദേഹം ഈ മാസമാദ്യം എക്‌സിൽ കുറിച്ചിരുന്നു. മറ്റൊരു പോസ്റ്റിൽ രാഷ്ട്രീയ സംഭാവനകളിൽ നിന്ന് പിന്മാറുമെന്ന് അടുത്തിടെ പറഞ്ഞ റിപ്പബ്ലിക്കൻ പാർട്ടിക്ക് കയ്യയച്ച് സംഭാവന നൽകിയ മസ്‌ക് ‘അമേരിക്കൻ ജനതയെ ഒറ്റിക്കൊടുക്കുന്ന’ നിയമനിർമ്മാതാക്കളെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മസ്‌കിന്റെ പ്രവർത്തനങ്ങളിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ സംഭവിക്കുകയും കടുത്ത പോരാട്ടത്തിലേക്ക് നയിക്കുകയും ചെയ്തു. ഭരണത്തിന്റെ തുടക്കത്തിൽ ട്രംപുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന മസ്‌ക് പിന്നീട് പ്രസിഡന്റിനെതിരെ ലൈംഗിക ദുരുപയോഗതത്തിന് ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ പരാമർശിച്ചിട്ടുണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് ഭരണകൂടവുമായി അടുക്കാൻ ശ്രമിക്കുകയും തന്റെ ചില പോസ്റ്റുകൾ ശരിയായില്ലെന്ന് മസ്‌ക് അഭിപ്രായം പറയുകയും ചെയ്തു. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ട്രംപ് മസ്‌കിനെ കുറിച്ച് പ്രതികരിച്ചത് താൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ലെന്നായിരുന്നു. മസ്‌ക് സമീപ ആഴ്ചകൾ തന്റെ ബിസിനസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭരണത്തിൽ നിന്നും ഒഴിവായതിന് ശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം കുറഞ്ഞിരുന്നു. 2024ൽ ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് മസ്‌ക് കോടിക്കണക്കിന് ഡോളർ ചെലവഴിച്ചിരുന്നു.

You might also like
Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

Hurricane Simon pounds resorts and vulnerable towns along Mexico’s Pacific coast

മെക്സിക്കോയുടെ പസഫിക് തീരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീരദേശ നഗരങ്ങളിലും സൈമൺ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു

Quebec election win for separatists could crimp Carney's response to Trump

ക്യുബെക് തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം ട്രംപിനുള്ള കാർണിയുടെ പ്രതികരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

Top Picks for You
Top Picks for You