newsroom@amcainnews.com

ഇം​ഗ്ലീഷ് അറിയില്ല, അമേരിക്കയിൽ ബന്ധുക്കളും സുഹൃത്തുക്കളും ഇല്ല! ‘വിവാഹത്തിന്’ യുഎസിലെത്തിയ ഇന്ത്യൻ യുവതിയെ കാണാതായെന്ന് പരാതി

വാഷിങ്ടൺ: വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് യുഎസിലെത്തിയ ഇന്ത്യൻ യുവതിയെ കാണാതായതായി പരാതി. ന്യൂജേഴ്‌സിയിലെത്തിയ സിമ്രാൻ (24)നെയാണ് കാണാതായത്. ജൂൺ 20നാണ് സിമ്രായൻ യുഎസിലെത്തിയത്. എന്നാൽ സിമ്രാന്റെ ബന്ധുക്കളാരും യുഎസിൽ ഇല്ലെന്നാണ് ലിൻഡൻവോൾഡ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല സിമ്രാന് ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല. അമേരിക്കയിൽ പ്രവേശിക്കുന്നതിനു വേണ്ടി വിവാഹമെന്ന കാരണം സിമ്രാൻ സൃഷ്ടിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

വിമാനത്താവളത്തിലെ സിസിടിവി പരിശോധനയിൽ സിമ്രാനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ സിമ്രാൻ ഫോൺ പരിശോധിക്കുന്നതും ആരെയോ കാത്തിരിക്കുന്നതും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുഎസിൽ സിമ്രാൻ മൊബൈൽ കണക്ഷൻ എടുത്തിട്ടില്ല. മാത്രമല്ല വിമാനത്താവളത്തിലെ വൈഫൈ ആണ് അവർ ഫോണിന് ഉപയോഗിച്ചത്.

ചാരനിറത്തിലുള്ള പാന്റ്‌സും വെള്ള ടീ ഷർട്ടുമായിരുന്നു കാണാതായ സമയത്ത് സിമ്രാൻ ധരിച്ചിരുന്നത്. അഞ്ചടി നാലിഞ്ച് ഉയരവും 68 കിലോഗ്രാം ഭാരവുമുള്ള സിമ്രാനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലിൻഡൻവോൾഡ് പൊലീസിനെ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. യുവതിയുെട നെറ്റിയുടെ ഇടതു ഭാഗത്ത് മുറിവിന്റെ പാടുണ്ട്. വജ്രം പതിപ്പിച്ച ചെറിയ കമ്മലും യുവതി അണിഞ്ഞിട്ടുണ്ട്. യുഎസിലെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് സിമ്രാനെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിച്ചത്. നിലവിൽ സിമ്രാന് യുഎസിൽ സുഹൃത്തുക്കളില്ലെന്നാണ് പൊലീസ് മനസ്സിലാക്കിയിരിക്കുന്നത്. കാണാതായതിന് ശേഷം സിമ്രാന്റെ ഇന്ത്യയിലെ കുടുംബവുമായി ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

You might also like
Assassination plot against Polish Prime Minister foiled; suspect arrested

പോളണ്ട് പ്രധാനമന്ത്രിക്കെതിരെ വധശ്രമ നീക്കം; പ്രതി പിടിയിൽ

US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

First in US Military History: US to Live Stream Execution

അമേരിക്കൻ സൈനിക ചരിത്രത്തിൽ ആദ്യം: വധശിക്ഷ തത്സമയം ലൈവ് സ്ട്രീം ചെയ്യാൻ യു.എസ്

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

RBI hikes interest rate for first time since 2023, loan EMIs may rise

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

Top Picks for You
Top Picks for You