newsroom@amcainnews.com

കാനഡയിൽ ആദായനികുതി ഇളവ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ; പ്രയോജനം ലഭിക്കുക 22 മില്യൺ കനേഡിയൻ പൗരന്മാർക്ക്

ഓട്ടവ: കാനഡയിൽ ഏറ്റവും കുറഞ്ഞ മാർജിനൽ പേഴ്‌സണൽ ഇൻകം ടാക്‌സ് നിരക്ക് 15 ശതമാനത്തിൽ നിന്നും 14 ശതമാനമായി കുറച്ചുകൊണ്ട് ഫെഡറൽ സർക്കാർ ജനങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ നികുതി ഇളവ് പ്രാബല്യത്തിൽ വരും. ഫിനാൻസ് കാനഡയുടെ കണക്കനുസരിച്ച്, ഏകദേശം 22 മില്യൺ കനേഡിയൻ പൗരന്മാർക്ക് ആദായനികുതി ഇളവിന്റെ പ്രയോജനം ലഭിക്കും.

ഒരു വ്യക്തിയുടെ വരുമാന നിലവാരം പരിഗണിക്കാതെ തന്നെ ഈ വർഷം നികുതി നൽകേണ്ട വരുമാനത്തിന്റെ ആദ്യത്തെ 57,375 ഡോളറിന് ബാധകമായ നികുതി നിരക്ക് ഈ നീക്കത്തിലൂടെ കുറയ്ക്കാൻ സാധിക്കും. നികുതി ഇളവിന്റെ ഭൂരിഭാഗവും ഏറ്റവും കുറഞ്ഞ രണ്ട് നികുതി ബ്രാക്കറ്റുകളിലെ (2025ൽ 114,750 ഡോളറിൽ താഴെ നികുതി വരുമാനമുള്ളവർ) കനേഡിയൻ പൗരന്മാർക്കാണ് ലഭിക്കുക. ഇതിൽ പകുതിയും ആദ്യ ബ്രാക്കറ്റിലുള്ളവർക്കാണ് (2025ൽ 57,375 ഡോളറും അതിൽ താഴെയും) ലഭ്യമാവുക.

2026 ൽ പരമാവധി നികുതി ലാഭം ഒരാൾക്ക് 420 ഡോളറും ദമ്പതികൾക്ക് 840 ഡോളറുമാകുമെന്ന് ഫെഡറൽ സർക്കാർ പറയുന്നു. 2025-26 നികുതി വർഷം മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇത് കനേഡിയൻ പൗരന്മാർക്ക് 27 ബില്യൺ ഡോളറിലധികം നികുതി ലാഭം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു. വർഷത്തിന്റെ പകുതിയോടെ നികുതി ഇളവ് പ്രാബല്യത്തിൽ വരുന്നതിനാൽ, 2025 ലെ മുഴുവൻ വാർഷിക നികുതി നിരക്ക് 14.5 ശതമാനവും 2026 ലെയും പിന്നീടുള്ള നികുതി വർഷങ്ങളിലെയും മുഴുവൻ വാർഷിക നിരക്ക് 14 ശതമാനവുമായിരിക്കുമെന്ന് ഫിനാൻസ് കാനഡ ചൂണ്ടിക്കാട്ടുന്നു.

You might also like

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

വാഹനത്തിന്റെ ജനാലകളിൽ തിരശ്ശീലകൾ സ്ഥാപിച്ചു; കാൽഗറിയിൽ ഡ്രൈവർക്ക് 162 ഡോളർ പിഴ ചുമത്തി പോലീസ്

ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസും ഫയർ ട്രക്കും കൂട്ടിയിടിച്ചു; നാല് പേർ ഗുരുതരാവസ്ഥയിൽ

Top Picks for You
Top Picks for You