newsroom@amcainnews.com

യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; 15നും 24നും ഇടയിൽ പ്രായമുള്ള കനേഡിയക്കാരുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 3.6 ശതമാനം വർദ്ധിച്ചു

ഓട്ടവ: കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് വളരെയധികം ഉയരുന്നു. ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ വച്ച് കാനഡയിലാണ് യുവാക്കളുടെ തൊഴിലില്ലായ്മയിൽ ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായത്. 15നും 24നും ഇടയിൽ പ്രായമുള്ള കനേഡിയക്കാരുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 3.6 ശതമാനം വർദ്ധിച്ചുവെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് പറയുന്നു. 25 മുൻനിര സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വലിയ കുതിപ്പാണിത്.

മെയ് മാസത്തിലെ കണക്കനുസരിച്ച്, 15 നും 24 നും ഇടയിൽ പ്രായമുള്ള കനേഡിയൻ വിദ്യാർത്ഥികളുടെ തൊഴിലില്ലായ്മ 20.1 ശതമാനമായിരുന്നു. 90-കളുടെ മധ്യത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. യുവാക്കളുടെ തൊഴിലില്ലായ്മ ദീർഘകാല തൊഴിൽ വിപണിയെ ബാധിക്കുമെന്ന് ആശങ്കയും ഉയരുന്നുണ്ട്. കാരണം നിരവധി യുവാക്കൾക്ക് ആദ്യകാല ജോലി പരിചയം നഷ്ടപ്പെടുന്നു. എക്സ്പീരിയൻസ് ഇല്ലാതെ ദീർഘകാല കരിയർ സാധ്യതകൾ കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കും.

കാനഡ സമ്മർ ജോബ്സ് പ്രോഗ്രാം വിപുലീകരിച്ചുകൊണ്ട് കൂടുതൽ യുവാക്കളെ ജോലിക്കെടുക്കാൻ ഫെഡറൽ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും പ്രശ്നത്തിൻ്റെ മൂലകാരണം തൊഴിൽ വിപണിയിലെ പൊതുവെയുള്ള ദൌർബല്യമാണ്. യുവാക്കളുടെ തൊഴിൽ പ്രശ്നം കൂടുതൽ വഷളാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. വ്യാപാര യുദ്ധം സമ്പദ്‌വ്യവസ്ഥയെ തളർത്തുകയും ഒപ്പം എൻട്രി ലെവലിൽ എഐയുടെ കടന്നു വരവും ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

You might also like

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Top Picks for You
Top Picks for You