newsroom@amcainnews.com

ഇന്ത്യയില്‍ വിദേശികള്‍ സുരക്ഷിതരല്ല; ഒറ്റക്ക് യാത്രചെയ്യരുത് : മുന്നറിയിപ്പുമായി യുഎസ്

ഇന്ത്യയില്‍ ജോലിചെയ്യുന്ന, അല്ലെങ്കില്‍ യാത്ര ചെയ്യുന്ന യുഎസ് പൗരന്‍മാര്‍ക്കായി ലെവല്‍ 2 യാത്രാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ട്രംപ് ഭരണകൂടം. ഇന്ത്യയില്‍ ആക്രമവും, കുറ്റകൃത്യങ്ങളും, ബലാത്സംഗകേസുകളും വര്‍ധിച്ചുവരികയാണെന്ന് കാണിച്ചാണ് യുഎസ് സര്‍ക്കാര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും യുഎസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

2025 ജൂണ്‍16നാണ് യുഎസ് സര്‍ക്കാര്‍ യാത്രാ മുന്നറിയിപ്പുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയടക്കം പശ്ചാത്തലത്തിലാണ് ട്രംപ് ഭരണകൂടം ഇത്തരത്തിലൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത് . ജമ്മു-കശ്മീര്‍ ഒരു കേന്ദ്രഭരണ പ്രദേശമാണെന്നും തീവ്രവാദവും ആഭ്യന്തര കലാപവുമുള്ള ഈ പ്രദേശത്തേക്ക് യാത്ര ചെയ്യരുതെന്നും യുഎസ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയില്‍ കുറ്റകൃത്യങ്ങങ്ങളും ഭീകരതയും വര്‍ധിച്ചതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദേശം.

സ്ത്രീകള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഉപദേശിക്കുന്ന വിജ്ഞാപനത്തില്‍, ഗ്രാമപ്രദേശങ്ങളിലെ പൗരന്മാര്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കുന്നതിന് യുഎസ് സര്‍ക്കാരിന് പരിമിതികളുണ്ടെന്നും വ്യക്തമാക്കുന്നു. ഇന്ത്യയിലേക്ക് സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണെങ്കില്‍, സ്വന്തം ഉത്തരവാദിത്തത്തില്‍ ആയിരിക്കണമെന്നും യുഎസ് നിര്‍ദേശിച്ചു.

‘ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ അപകടസാധ്യത വര്‍ധിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളും ഭീകരവാദവും നടക്കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് ബലാത്സംഗം. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നുണ്ട്,’ മുന്നറിയിപ്പില്‍ പറയുന്നു. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, സര്‍ക്കാര്‍ സൗകര്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും സര്‍ക്കാര്‍ യുഎസ് പൗരന്മാരോട് നിര്‍ദേശിക്കുന്നു.

നക്‌സല്‍ ഭീഷണിയെക്കുറിച്ചും പ്രത്യേകം പരാമര്‍ശമുണ്ട്. കിഴക്കന്‍ മഹാരാഷ്ട്ര, വടക്കന്‍ തെലങ്കാന മുതല്‍ പടിഞ്ഞാറന്‍ പശ്ചിമ ബംഗാള്‍ വരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ ഒരു വലിയ പ്രദേശത്ത് മാവോയിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ അല്ലെങ്കില്‍ നക്‌സലൈറ്റുകള്‍ സജീവമാണ്. ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും നക്‌സലുകളുണ്ടെന്ന് യുഎസ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.

You might also like

CUSMA കരാർ റദ്ദാക്കും: ജി7 ഉച്ചകോടിക്കിടെ ഭീഷണിയുമായി ട്രംപ്

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

തകർച്ചയുടെ നിഴലിൽ മീൻമുട്ടി ഹൈഡൽ ടൂറിസം കേന്ദ്രം: അധികൃതരുടെ അനാസ്ഥയും നാട്ടുകാരുടെ പ്രതിഷേധവും

കേരളത്തിന്റെ പാചകപ്പെരുമ ഇനി ലോകനിലവാരത്തിലേക്ക്: അത്യാധുനിക പാചകകലാ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു

അന്താരാഷ്ട്ര യോഗ ദിനം : രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നേതാക്കളും യോഗ പ്രേമികളും പങ്കുചേരുന്നു

തെക്കൻ മാനിറ്റോബയിൽ കനത്ത മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Top Picks for You
Top Picks for You