newsroom@amcainnews.com

കാല്‍ഗറി ബോ ഗ്ലേസിയര്‍ ഫോള്‍സില്‍ പാറയിടിഞ്ഞ് ഒരാള്‍ മരിച്ചു

ആല്‍ബര്‍ട്ടയിലെ ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലെ ബോ ഗ്ലേസിയര്‍ ഫോള്‍സില്‍ പാറയിടിഞ്ഞു വീണ് ഒരാള്‍ മരിച്ചതായി ആര്‍സിഎംപി റിപ്പോര്‍ട്ട് ചെയ്തു. നിരവധിയാളുകള്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ഐസ്ഫീല്‍ഡ്‌സ് പാര്‍ക്ക്വേയിലെ (ഹൈവേ 93 നോര്‍ത്ത്) ലേക്ക് ലൂയിസില്‍ നിന്ന് ഏകദേശം 37 കിലോമീറ്റര്‍ അകലെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

ബാന്‍ഫ്, ജാസ്പര്‍ നാഷണല്‍ പാര്‍ക്കുകളില്‍ നിന്നുള്ള പാര്‍ക്ക്‌സ് കാനഡ വിസിറ്റേഴ്‌സ് സേഫ്റ്റി ടീം മറ്റ് ഏജന്‍സികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി പാര്‍ക്ക്‌സ് കാനഡ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസം പ്രതീക്ഷിക്കുന്നതായി പാര്‍ക്ക്സ് കാനഡ മുന്നറിയിപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ബോ ലേക്കിന് സമീപമുള്ള ഹൈവേ 93N (ഐസ്ഫീല്‍ഡ്‌സ് പാര്‍ക്ക്വേ) താല്‍ക്കാലികമായി അടച്ചിടുമെന്ന് ലേക്ക് ലൂയിസ് യോഹോ കൂട്ടെനെ ഫീല്‍ഡ് യൂണിറ്റ് പറഞ്ഞു. മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.

You might also like

കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ ഉണർവ്: ഫെബ്രുവരിയിൽ ജിഡിപി 0.2% വർദ്ധിച്ചു

യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി ഉച്ചകോടി; കനേഡിയൻ പ്രധാനമന്ത്രി അർമേനിയയിലെത്തി

ഇന്നും വേനൽമഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

അൽബർട്ട പൈപ്പ്‌ലൈൻ പദ്ധതിക്ക് പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി; കാനഡയുടെ ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു

ആൽബർട്ട വിഭജനനീക്കം: നിയമപരമായ ചട്ടക്കൂടുകൾ പാലിച്ച് മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി

കാനഡയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ പരിശീലന കേന്ദ്രം വരുന്നു: ഫുട്ബോൾ പ്രേമികൾക്ക് ആവേശം

Top Picks for You
Top Picks for You