newsroom@amcainnews.com

ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ മധ്യേഷ്യ കത്തും: റഷ്യ

ഇറാനും ഇസ്രയേലും തമ്മില്‍ നിലവിലുള്ള സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് ഇടപെടുന്നത് മേഖലയിലെ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന്
ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്. ഇത് അമേരിക്ക വരുത്തിവെയ്ക്കുന്ന ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരം സംഘര്‍ഷങ്ങള്‍ മേഖല മുഴുവനും വ്യാപിക്കുമെന്നും അദ്ദേഹം പറയുന്നു. സംഘര്‍ഷം പരിഹരിക്കുന്നതിന് സഹായിക്കാന്‍ റഷ്യ തയ്യാറാണെന്നും സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഇടപെടലില്‍ ഇറാനില്‍ ഭരണമാറ്റത്തിനുള്ള സാധ്യതയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇത്തരം ചോദ്യങ്ങള്‍ സ്വീകാര്യമല്ലെന്ന നിലപാടാണ് പെസ്‌കോവ് സ്വീകരിച്ചത്.

അതേസമയം പുടിന്‍ ഇസ്രയേലുമായും ഇറാനുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളുടെയും നേതാക്കളുമായി സംസാരിച്ച ചുരുക്കം ചില ലോക നേതാക്കളില്‍ ഒരാളാണ് പുടിനെന്നും പെസ്‌കോവ് ചൂണ്ടിക്കാണിച്ചു. അമേരിക്ക, ഇസ്രയേല്‍, ഇറാന്‍ എന്നിവയുള്‍പ്പെടെ എല്ലാ കക്ഷികള്‍ക്കും നിരവധി വിട്ടുവീഴ്ച ചട്ടക്കൂടുകള്‍ റഷ്യ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പുടിന്‍ പറയുന്നു. സമാധാനപരമായ ആണവ സാങ്കേതികവിദ്യയ്ക്കുള്ള ഇറാന്റെ അവകാശവും സുരക്ഷയ്ക്കുള്ള ഇസ്രയേലിന്റെ അവകാശവും സംരക്ഷിക്കുന്ന പരസ്പര സുരക്ഷാ ഗ്യാരണ്ടികള്‍ ഉള്‍പ്പെടുത്തി ഒത്തുതീര്‍പ്പില്‍ എത്താമെന്നാണ് പുടിന്റെ അഭിപ്രായം.

You might also like
Prayagraj Murder: Content Creator Arrested for Killing and Burning Cousin

പ്രയാഗ്‌രാജിലെ കൊലപാതകം: ബന്ധുവായ യുവാവിനെ വധിച്ച് കത്തിച്ച കണ്ടന്റ് ക്രിയേറ്റർ പിടിയിൽ

ആൽബർട്ടയിൽ നിര്യാതനായ ജിൻ്റോ ജോസിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു

സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധി: മിഷിഗണില്‍ രണ്ടു മരണം

കോമൺവെൽത്ത് ഗെയിംസ്: ജൂഡോയിൽ ചരിത്രം കുറിച്ച് അസ്മിത ഡേ

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ ഡെപ്യൂട്ടിമാർക്ക് നേരെ വെടിവെപ്പ്: കൗമാരക്കാരൻ കസ്റ്റഡിയിൽ

Rae Bareli Murder Case: Husband and Wife Jointly Strangle Lover to Death

റായ്‌ബറേലി കൊലപാതകക്കേസ്: ഭർത്താവും ഭാര്യയും ചേർന്ന് കാമുകനെ ശ്വാസം മുട്ടിച്ചു കൊന്നു

Top Picks for You
Top Picks for You